കോമഡി ഷോകളിലൂടെ സിനിമ രംഗത്തു എത്തിയ നടൻ ആണ് ബിനു തൃക്കാക്കര. താരത്തിന്റെ പുതിയ ചിത്രം ആണ് ‘മൈ നെയിം ഈസ് അഴകൻ’ ചിത്രത്തിൽ നായകനായി എത്തുന്നത് ബിനു ആണ്. താരത്തെ കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ടിനി ടോം,സുധി കോപ്പ തുടങ്ങിയ താരനിരകളും അഭിനയിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും താരം തന്നെയാണ്.
ചില നായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കി കൊണ്ടുള്ള ഒരു ചിത്രവുംകൂട്ടിയാണ് ഇത്. എന്നാൽ ഈ ചിത്രത്തിലേക്ക് നായികയെ കിട്ടാൻ വലിയ പ്രയാസം ആയിരുന്നു. പലരോടു കഥ പറഞ്ഞതിന് ശേഷം താൻ ആണ് നായകൻ എന്നറിഞ്ഞാൽ മിക്ക നായികമാരും ഒഴിയുമായിരുന്നു താരം പറയുന്നു. ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ കിട്ടാൻ ഒരു പ്രയാസവുമില്ലായിരുന്നു എന്നാൽ നായികയെ കിട്ടാൻ വലിയ പ്രയാസം ആയിരുന്നു, ചിത്രത്തിൽ താൻ ആണ് നായകൻ എന്ന് കേട്ടാൽ പല നടിമാരും നായിക ആകാൻ വിസമ്മതിച്ചു.
വലിയ വലിയ്യ് നായകന്മാരുടെ കൂടെ അഭിനയിച്ച നടി ആകുമ്പോൾ നമ്മൾ ആണ് നായകൻ എന്നറിഞ്ഞാൽ അവരുടെ ഇമേജിനെ തന്നെ അത് ബാധിക്കുമല്ലോ ബിനു പറയുന്നു. ഏതു നടി ആയാലും അവരുടെ നില നിൽപ്പ് നോക്കണമല്ലോ അതിനു അവരെ കുറ്റം പറയാൻ കഴിയില്ലലോ, അതുപോലെ മറ്റൊരു പ്രശ്നം ആയിരുന്നു തന്റെ പോസ്റ്റുകൾക്ക് വരുന്ന കമെന്റുകൾ കാണാൻ പേടി ആയിരുന്നു, മിക്കപ്പോളും നമ്മളെ മോശമാക്കി കൊണ്ടുള്ള കമെന്റുകൾ ആയിരിക്കും എത്തുന്നത് ബിനു പറയുന്നു