ഇതെന്റെ സ്നേഹം.. എന്റെ ഹൃദയം!!! കുഞ്ഞു ദേവിയുടെയും കരണിന്റെയും ചിത്രം പങ്കുവച്ച് ബിപാഷ ബസു

ബോളിവുഡിന്റെ ഫാഷന്‍ റാണി ബിപാഷ ബസു അടുത്തിടെയാണ് മാലാഖ കുഞ്ഞിന്റെ അമ്മയായത്. 2016ലായിരുന്നു മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രേവറിനെ താരം വിവാഹം ചെയ്തത്. ശേഷം സിനിമാലോകത്ത് നിന്നും മാറി സ്വസ്ഥമായ കുടുംബജീവിതം ആസ്വദിക്കുകയാണ് താരം.

സിനിമയിലില്ലെങ്കിലും ആരാധകരുടെ പ്രിയ താരം തന്നെയാണ് ഇപ്പോഴും ബിപാഷ.
മോഡലിങ്ങിലും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് താരം ഇപ്പോള്‍. ഇപ്പോളിതാ മകളുടെ ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് താരം. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്.

കഴിഞ്ഞ മാസം 12-നാണ് ബിപാഷ പെണ്‍കുഞ്ഞിന്റെ അമ്മയായത്. കുഞ്ഞ് പിറന്ന് ഒരു മാസമാകുമ്പോഴാണ് താരം മകളുടെയും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറിന്റെയും ഹൃദ്യമായ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

ഇതെന്റെ സ്നേഹമാണ്, എന്റെ ഹൃദയമേ എന്ന കുറിച്ചാണ് താരം ദേവിയും കരണും ഉറങ്ങുന്ന ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. ദേവിയെ ചേര്‍ത്തുപിടിച്ചുറങ്ങുന്ന കരണാണ് ചിത്രത്തില്‍.

പിങ്ക് ഉടുപ്പിട്ട ദേവിയുടെ കൈകളില്‍ മജന്ത നിറത്തിലെ കുഞ്ഞിക്കൈയ്യുറകളും കാണാം. അച്ഛനുനേരെ മുഖത്തോട് മുഖം വച്ചാണ് കുഞ്ഞുദേവിയുറങ്ങുന്നത്. ഈ ചിത്രത്തിലും ദേവിയുടെ മുഖം വ്യക്തമായി കാണാന്‍ കഴിയില്ല.

അതേസമയം, ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. അമൂല്യം, മനോഹരം, ഇന്റര്‍നെറ്റിലെ ഇന്നത്തെ മനോഹര കാഴ്ച എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകരുടെ വക നിറയുന്നത്.

നേരത്തെ കരണും ബിപാഷയും മകളും ഒരുമിച്ചുള്ളൊരു ചിത്രവും ബിപാഷ പങ്കുവെച്ചിരുന്നു. എങ്ങനെയാണ് ഒരു സ്വീറ്റ് മാലാഖക്കുഞ്ഞിനെ ഉണ്ടാക്കുന്നതെന്ന് നോക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഗര്‍ഭിണിയായ സന്തോഷവും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ബിപാഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Anu

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

34 mins ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

46 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

56 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

1 hour ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

1 hour ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

1 hour ago