സൂര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്; അയനിലെ മഞ്ഞ അപ്പാച്ചെ ബൈക്ക് ഇനി എവിഎം മ്യൂസിയത്തിൽ

ആ ബൈക്ക് ഇനി കാണണമെങ്കില്‍ ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകേണ്ടി വരും. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിക്കുന്നത്.ടിവിഎസ്സിന്റെ 2009 മോഡല്‍ അപ്പാച്ചെ ആർ ടി ആർ ബൈക്ക് ആ ഒരു കാലഘട്ടത്തിലെ അടിപൊളി ബൈക്ക് ആയിരുന്നു. വണ്ടി പ്രേമികളുടെ ഇഷ്‌ട ബൈക്ക് കൂടിയായിരുന്നു ടി വി എസ്സ് അപ്പാച്ചെ. അയൻ സിനിമയില്‍ തമന്നയേയും പുറകിലിരുത്തി സൂര്യ ഓടിച്ചു കൊണ്ട് പോകുന്ന മഞ്ഞ ബൈക്ക് ഓര്‍മ്മയുണ്ടോ? അതും ടിവിഎസ്സിന്റെ 2009 മോഡല്‍ അപ്പാച്ചെ ആർ ടി ആർ ബൈക്ക് ആണ്.

Surya

ആ ബൈക്ക് ഇനി കാണണമെങ്കില്‍ ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകേണ്ടി വരും. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിക്കുന്നത്. സൂര്യയുടെ 48ആം പിറന്നാളിന് മുന്നോടിയായുള്ള സര്‍പ്രൈസാണെന്നുംഎവിഎം സ്റ്റുഡിയോസ് അധികൃതർ പറയുന്നു. എവിഎം സ്റ്റുഡിയോസിന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ അയൻ നിര്‍മ്മിച്ചത് എവിഎം സ്റ്റുഡിയോസായിരുന്നു.

ആക്ഷൻ സീനുകളിലും ഗാനരംഗത്തിലും ഉള്‍പ്പടെ നിരവധി രംഗങ്ങളിൽ സൂര്യ അപ്പാച്ചെ ആര്‍ടിആര്‍ 160 4 വി ബൈക്ക് ഉപയോഗിക്കുന്നുണ്ട്. എവിഎം ശ്രാവണന്റെ മകൻ എംഎസ് ഗുഹനാണ് എവിഎം ഹെറിറ്റേജ് മ്യൂസിയം ആരംഭിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസമായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം. തമിഴ് സിനിമയുടെ ചരിത്രവും പാരമ്ബര്യവും ആഘോഷിക്കുക എന്ന ആശയമാണ് ഈ മ്യൂസിയത്തിന് പിന്നിലെ കാരണമെന്ന് ഗുഹൻ മുമ്ബ് പറഞ്ഞിട്ടുണ്ട്. 1960കള്‍ മുതല്‍ തമിഴ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള 40 കാറുകളും 20 മോട്ടോര്‍സൈക്കിളുകളും ഈ ശേഖരത്തിലുണ്ട്.

Aswathy

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

9 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

10 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

12 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

14 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

20 hours ago