സൂര്യയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്; അയനിലെ മഞ്ഞ അപ്പാച്ചെ ബൈക്ക് ഇനി എവിഎം മ്യൂസിയത്തിൽ

ആ ബൈക്ക് ഇനി കാണണമെങ്കില്‍ ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകേണ്ടി വരും. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിക്കുന്നത്.ടിവിഎസ്സിന്റെ 2009 മോഡല്‍ അപ്പാച്ചെ ആർ ടി…

ആ ബൈക്ക് ഇനി കാണണമെങ്കില്‍ ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകേണ്ടി വരും. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിക്കുന്നത്.ടിവിഎസ്സിന്റെ 2009 മോഡല്‍ അപ്പാച്ചെ ആർ ടി ആർ ബൈക്ക് ആ ഒരു കാലഘട്ടത്തിലെ അടിപൊളി ബൈക്ക് ആയിരുന്നു. വണ്ടി പ്രേമികളുടെ ഇഷ്‌ട ബൈക്ക് കൂടിയായിരുന്നു ടി വി എസ്സ് അപ്പാച്ചെ. അയൻ സിനിമയില്‍ തമന്നയേയും പുറകിലിരുത്തി സൂര്യ ഓടിച്ചു കൊണ്ട് പോകുന്ന മഞ്ഞ ബൈക്ക് ഓര്‍മ്മയുണ്ടോ? അതും ടിവിഎസ്സിന്റെ 2009 മോഡല്‍ അപ്പാച്ചെ ആർ ടി ആർ ബൈക്ക് ആണ്.

Surya

ആ ബൈക്ക് ഇനി കാണണമെങ്കില്‍ ചെന്നൈയിലെ എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് പോകേണ്ടി വരും. എവിഎം സ്റ്റുഡിയോസ് തന്നെയാണ് അയനിലെ ബൈക്ക് മ്യൂസിയത്തിലെ വാഹനങ്ങളുടെ ശേഖരത്തിലേക്ക് ചേര്‍ത്തതായി അറിയിക്കുന്നത്. സൂര്യയുടെ 48ആം പിറന്നാളിന് മുന്നോടിയായുള്ള സര്‍പ്രൈസാണെന്നുംഎവിഎം സ്റ്റുഡിയോസ് അധികൃതർ പറയുന്നു. എവിഎം സ്റ്റുഡിയോസിന്റെ ട്വിറ്റർ അകൗണ്ടിലൂടെയാണ് ഈ വിവരങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ അയൻ നിര്‍മ്മിച്ചത് എവിഎം സ്റ്റുഡിയോസായിരുന്നു.

ആക്ഷൻ സീനുകളിലും ഗാനരംഗത്തിലും ഉള്‍പ്പടെ നിരവധി രംഗങ്ങളിൽ സൂര്യ അപ്പാച്ചെ ആര്‍ടിആര്‍ 160 4 വി ബൈക്ക് ഉപയോഗിക്കുന്നുണ്ട്. എവിഎം ശ്രാവണന്റെ മകൻ എംഎസ് ഗുഹനാണ് എവിഎം ഹെറിറ്റേജ് മ്യൂസിയം ആരംഭിച്ചത്. ഈ വര്‍ഷം ജൂണ്‍ മാസമായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം. തമിഴ് സിനിമയുടെ ചരിത്രവും പാരമ്ബര്യവും ആഘോഷിക്കുക എന്ന ആശയമാണ് ഈ മ്യൂസിയത്തിന് പിന്നിലെ കാരണമെന്ന് ഗുഹൻ മുമ്ബ് പറഞ്ഞിട്ടുണ്ട്. 1960കള്‍ മുതല്‍ തമിഴ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ള 40 കാറുകളും 20 മോട്ടോര്‍സൈക്കിളുകളും ഈ ശേഖരത്തിലുണ്ട്.