കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുര മനോഹര മോഹം. ഇക്കഴിഞ്ഞ ജൂൺ 16ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മധുര മനോഹര മോഹം കാണാൻ കഴിഞ്ഞ ദിവസം സംവിധായകൻ ബ്ലെസിയും എത്തിയിരുന്നു. ബ്ലെസി സംവിധാനത്തിൽ ഓരുങ്ങുന്ന ആടുജീവിതം എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ.
സിനിമ കണ്ടിറങ്ങിയ ബ്ലെസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫി സേവ്യറിനെ അഭിനന്ദിക്കാൻ മറന്നില്ല. ‘സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യ സിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നിയെന്നും ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ എന്നാണ് ബ്ലെസി പറഞ്ഞിരിക്കുന്നത്.
തന്റെ സിനിമയെ കുറിച്ച് ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഹാപ്പി അല്ലേയെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്ന സ്റ്റെഫിയെയും വീഡിയോയിൽ കാണാൻ കഴിയും. രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…