ബ്ലെസ്സിയുടെ അടുത്ത ചിത്രത്തിൽ മോഹൻലാൽ; നടൻ രണ്ടും കൽപ്പിച്ചാണോ എന്ന് ആരാധകർ

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോഹന്‍ലാലിന് ഏറ്റവും മികച്ച വേഷങ്ങള്‍ സമ്മാനിച്ച   ഒരു സംവിധായകന്‍  ബ്ലെസിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല . മോഹൻലാലിന്റെ എക്കാലത്തെയും മികച്ച മൂന്ന് ചിത്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഭ്രമരവും ,തന്മാത്രയും, പ്രണയവും. ഈ സിനിമകൾ മോഹന്‍ലാലിന് സമ്മാനിച്ച ബ്ലെസി 10 വര്‍ഷക്കാലത്തോളമായി മലയാളത്തില്‍ ‘ആടുജീവിത’മല്ലാതെ മറ്റ് സിനിമകളൊന്നും തന്നെ ചെയ്തിട്ടില്ല. എന്നാൽ  ഇപ്പോൾ  ആടുജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന  അടുത്ത പുതിയ സിനിമയില്‍ മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ നായകനാക്കി ബ്ലസിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ആലോചനകള്‍ നടക്കുന്നു എന്നാണ് സോഷ്യൽ മീഡിയിലെ പുതിയ ചർച്ച  ,ഈ കാര്യം നിര്‍മാതാവ് പി കെ സജീവിന്റെ സംഭാഷണത്തിൽ നിന്നുമാണ്  സോഷ്യൽ മീഡിയിൽ   ചർച്ചകൾക്കടിസ്ഥാനം.   ഇക്കാര്യത്തില്‍ ഒരു  ഔദ്യോഗിക സ്ഥിരീകരണവുമുണ്ടായിട്ടില്ല. എന്നാല്‍ വീണ്ടും ബ്ലസിയുടെ ഒരു ചിത്രത്തില്‍ മോഹൻലാല്‍ നായകനാവുമ്പോള്‍ നടൻ  രണ്ടും കൽപ്പിച്ചെന്ന രീതിയിലാണ്   മോഹൻലാലിന്റെ  ആരാധകര്‍ പറയുന്നത്,  തന്മാത്ര,ഭ്രമരം,പ്രണയം എന്നിങ്ങനെ മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ പ്രധാനചിത്രങ്ങള്‍ സമ്മാനിച്ച ബ്ലെസി മോഹന്ലാലൈനൊപ്പം  ഒരുമിക്കുകയാണെങ്കില്‍ സംഭവിക്കുക മറ്റൊരു മികച്ച ചിത്രമാകുമെന്നതില്‍ ആരാധകര്‍ക്ക് സംശയം ഒന്നും തന്നെയില്ല.

മോഹൻലാലിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല്, ബ്ലെസ്സി എന്ന സംവിധായകന്‍റെ ഏറ്റവും മികച്ച ചിത്രമായ    ‘തന്മാത്ര’ ആയിരുന്നു . മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും തന്മാത്ര നേടിയിരുന്നു.  അതെ സമയം നിരവധി ഫ്‌ളോപ്പുകള്‍ക്ക് ശേഷം നേരിലൂടെ മികച്ച തിരിച്ചുവരവായിരുന്നു ഇപ്പോൾ  മോഹന്‍ലാല്‍ നടത്തിയത്. ആഗോളതലത്തില്‍ മോഹൻലാലിന്റെ നേര് 100  കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ,ഇനി പുറത്ത് വരാനുള്ള മലൈകോട്ടെ വാലിബനും വലിയ പ്രതീക്ഷയുള്ള സിനിമയാണ്. തുടര്‍ന്ന് ജീത്തു ജോസഫിനൊപ്പം റാം, പൃഥ്വിരാജിനൊപ്പം ലൂസിഫര്‍, മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്നീ സിനിമകള്‍ അണിയറയിൽ ഒരുങ്ങുന്നത് ,

തുടര്‍ന്നും മികച്ച സംവിധായകര്‍ക്കൊപ്പം ഇനിയും  മോഹന്‍ലാലിനെ സ്‌ക്രീനില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേസമയം മലയാളി സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ബ്ലെസ്സിയുടെ  ആടുജീവിതം. മലയാളത്തിലെ  ബെസ്റ്റ് സെല്ലറായ ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം എങ്ങനെ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ ഉണർത്തിയ  ഘടകങ്ങളാണ്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.   ബ്ലെസി എന്ന ചലച്ചിത്രകാരന്‍റെയും പൃഥ്വിരാജ് എന്ന നടന്റെയും 10 വര്‍ഷത്തെ കഠിനാധ്വാനം കൂടിയാണ് ആറ് ജീവിതം. ഇതിനോടകം തന്നെ ’ ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചർച്ചാവിഷയമായി മാറിയിരുന്നു ആടുജീവിതം.  പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.