‘നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്’ ബോംബെ ജയശ്രീ!!

തലച്ചോറിലെ രക്തശ്രാവത്തെ തുടർന്ന് പ്രശസ്ത കർണാട്ടിക് സംഗീതജ്ഞ ബോംബേ ജയശ്രീയെ മാർച്ച് 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തശ്രാവത്തെ തുടർന്ന് ചികിത്സ തേടുകയും തുടർന്ന് സർജറിയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ആരാധകരുമായി സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് ബോംബെ ജയശ്രീ.

താൻ ഇപ്പോള് അപകടം നില തരണം ചെയ്ത് സുഖമായി വരുകയാണെന്നാണ് പറഞ്ഞത് .”നിങ്ങളുടെ പ്രാർത്ഥനകൾ ഫലം കണ്ടു, ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുകയാണ്” എന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിൽ പറയുന്നത്. ഗായികയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്. ഒരുപാട് സന്തോഷം ദൈവം വലിയവനാണ്, വേഗം അസുഖം മാറട്ടെ, എല്ലാ പെട്ടന്ന ശരിയാവും, തുടങ്ങിയ കമന്റുകളും പോസ്റ്റിനു താളെ വരുന്നുണ്ട്.

ലണ്ടനിലെ ടങ്ക് ഓഡിറ്റേറിയത്തിൽ ഷോ അവതരിപ്പിക്കാനിരിക്കെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മലയാളത്തിൽ ഒരേ കടൽ, ഒരുത്തീ, പൈതൃകം, കോളാമ്ബി തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്‌കാര ജയശ്രീയിക്ക് ലഭിച്ചിരുന്നു.

 

Aiswarya Aishu