പേർഷ്യക്കു പോയ IPL-ഉം, നാട്ടിൽ കുടുങ്ങിയ ഫാൻസും, ബൂം ചിക്കാ മിനി വെബ്‌സീരിസ്‌ യൂട്യൂബിൽ ശ്രദ്ധ നേടുന്നു

ബൂം ചിക്കാ വെബ്‌സീരിസ്‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു,  ഒക്ടോബർ ആറിന് റിലീസ് ചെയ്ത  വെബ് സീരിസ് വളരെ പെട്ടെന്നാണ് യൂട്യൂബിൽ ട്രെൻഡിങ്ങിൽ സ്ഥാനം നേടിയത്. ഫ്രണ്ട് പേജ് ടിവി ചാനലിൽ കൂടിയാണ് വീഡിയോ റിലീസ് ചെയ്തത്. വളരെ മികച്ച രീതിയിലാണ് വെബ്‌സീരിസ്‌ നിർമ്മിച്ചിരിക്കുന്നത്, വീഡിയോയുടെ ക്ലാരിറ്റിയും സൗണ്ട് എഫക്ടുമാണ് ഏറെ ശ്രദ്ധേയമാക്കുന്നത്. വെബ്‌സീരിസ്‌ സംവിധാനം ചെയ്തിരിക്കുന്നത് നിതിൻ നോബിൾ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത് ജിത്തു ചന്ദ്രനാണ്.
ഇറങ്ങി നിമിഷനേരം കൊണ്ടാണ് വിഡിയോ ഏറെ ശ്രദ്ധ നേടിയത്, നിരവധി പേരാണ് വെബ്‌സീരിസിന് പിന്തുണയുമായി എത്തിയത്. മാസ്റ്റർ ശങ്കരൻ, ബബിൻ ബാബു, ആനന്ദ് അനിൽ, ഹരികൃഷ്ണൻ, സാഹിൽ മിഖാദ്, അഭിനന്ദ്, വിഷ്ണു, ആദർശ്, അഭിലാഷ്, നൗണിത് നോബൽ, നിതിൻ നോബിൾ തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്,
താരങ്ങൾക്ക് പിന്തുണ നൽകി നിരവധി  നിരവധി പ്രേക്ഷകർ എത്തിയിട്ടുണ്ട്, ഫ്രണ്ട് പേജ് ഗ്ലോബൽ ബ്രോഡ്‌കാസ്റ്റിംഗ്‌ പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സീരിസ്‌ നിർമ്മിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ശ്രീരാഗ് സുരേഷാണ്. അസ്സോസിയേറ്റ് ക്യാമറാമാൻ ആനന്ദ് വിആർ, അസ്സോസിയേറ്റ്ഡയറക്‌ടേഴ്‌സ് സാഹിൽ മിഖാദും ഹരികൃഷ്ണനും ആണ്.

 

കടപ്പാട് : FrontPage TV
Krithika Kannan