സത്യമാണ് പറയുന്നത്, ആ ചാത്തൻ വിഎഫ്എകസ് അല്ല! ഭ്രമയു​ഗം ഞെട്ടിച്ച് കൊണ്ടേയിരിക്കുന്നു

ഇന്ത്യയാകെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയു​ഗം. സിനിമയുടെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട ചാത്തനെ കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. വിഎഫ്എക്സ് ആണെന്നൊക്കെയുള്ള ചർച്ചകളാണ് നടന്നിരുന്നത്. എന്നാൽ, സ്കൂൾ വിദ്യാർഥിയായ ആകാശ് ചന്ദ്രനാണ് ചാത്തനായി ഞെട്ടിച്ചിരിക്കുന്നത്. സിനിമ ഒടിടിയിൽ എത്തിയതോടെയാണ് ആകാശ് ചന്ദ്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെട്ടത്.

ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ പ്രീതിഷീൽ സിങ് ആയിരുന്നു ചിത്രത്തിൻറെ ക്യാരക്റ്റർ ഡിസൈനർ. അതിഗംഭീരമായാണ് ചാത്തനെ ഇവർ തയാറാക്കി എടുത്തത്. ആകാശിന്റെ ചാത്തനായുള്ള കൂടുമാറ്റം ആരെയും ഞെട്ടിക്കുന്നതാണ്. അതേസമയം സിനിമയിൽ തെയ്യത്തെ അവതരിപ്പിച്ചത് റഫ്നാസ് റഫീഖ് ആണ്.

മാർച്ച്‌ 15ന് സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ഒടിടി റിലീസിനെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്‌ഓഫിസിലും വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി നേടിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷൻ നേടിയത് ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago