സത്യമാണ് പറയുന്നത്, ആ ചാത്തൻ വിഎഫ്എകസ് അല്ല! ഭ്രമയു​ഗം ഞെട്ടിച്ച് കൊണ്ടേയിരിക്കുന്നു

ഇന്ത്യയാകെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയു​ഗം. സിനിമയുടെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട ചാത്തനെ കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. വിഎഫ്എക്സ് ആണെന്നൊക്കെയുള്ള ചർച്ചകളാണ് നടന്നിരുന്നത്. എന്നാൽ, സ്കൂൾ വിദ്യാർഥിയായ ആകാശ് ചന്ദ്രനാണ്…

ഇന്ത്യയാകെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയു​ഗം. സിനിമയുടെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട ചാത്തനെ കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. വിഎഫ്എക്സ് ആണെന്നൊക്കെയുള്ള ചർച്ചകളാണ് നടന്നിരുന്നത്. എന്നാൽ, സ്കൂൾ വിദ്യാർഥിയായ ആകാശ് ചന്ദ്രനാണ് ചാത്തനായി ഞെട്ടിച്ചിരിക്കുന്നത്. സിനിമ ഒടിടിയിൽ എത്തിയതോടെയാണ് ആകാശ് ചന്ദ്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെട്ടത്.

ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ പ്രീതിഷീൽ സിങ് ആയിരുന്നു ചിത്രത്തിൻറെ ക്യാരക്റ്റർ ഡിസൈനർ. അതിഗംഭീരമായാണ് ചാത്തനെ ഇവർ തയാറാക്കി എടുത്തത്. ആകാശിന്റെ ചാത്തനായുള്ള കൂടുമാറ്റം ആരെയും ഞെട്ടിക്കുന്നതാണ്. അതേസമയം സിനിമയിൽ തെയ്യത്തെ അവതരിപ്പിച്ചത് റഫ്നാസ് റഫീഖ് ആണ്.

മാർച്ച്‌ 15ന് സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ഒടിടി റിലീസിനെത്തിയത്. ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ചിത്രം ബോക്സ്‌ഓഫിസിലും വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. അറുപത് കോടിയാണ് ചിത്രം ആഗോളവ്യാപകമായി നേടിയത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റിലൊരുങ്ങിയ പരീക്ഷണ ചിത്രം ഇത്ര വലിയ കലക്ഷൻ നേടിയത് ആരാധകർക്കിടയിൽ വലിയ ആവേശമായിരുന്നു.