മമ്മൂട്ടി ഇനി ‘കൊടുമോണ്‍ പോറ്റി’!!!

റിലീസിന് ഒരുങ്ങിയിരിക്കെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗം വിവാദത്തിലായിരിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് തങ്ങളുടെ കുടുംബത്തിന്റെ പേരിന് കളങ്കം വരുത്തുന്നെന്നായിരുന്നു കോട്ടയത്തെ കുഞ്ചമണ്‍ ഇല്ലം നല്‍കിയ പരാതിയില്‍ പറയുന്നത്. ചിത്രത്തിനെതിരെ ഹര്‍ജി കോടിതിയിലെത്തിയിരുന്നു. തങ്ങളുടെ കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിന് മുന്‍പില്‍ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

വിവാദത്തെ തുടര്‍ന്ന് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘കൊടുമോണ്‍ പോറ്റി’ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു കഥാപാത്രത്തിന്റെ ആദ്യ പേര്. ഈ പേരിനെതിരെയാണ് ഹര്‍ജി കോടതിയിലെത്തിയത്.

കഴിഞ്ഞ ദിവസം അബുദാബിയില്‍ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതിനോടകം തന്നെ 10000ലേറെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞു. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.

ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും തിയ്യേറ്ററിലെത്തുന്നത്. 22ലധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബ്ലാക് ആന്റ് വൈറ്റിലാണ് ചിത്രം എത്തുന്നത്. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംഭാഷണവും രചനയും നിര്‍വഹിച്ചിരിക്കുന്നത.്

Anu

Recent Posts

ഫസ്റ്റ് ലുക്കുകളെല്ലാം വമ്പൻ ഹിറ്റ്; മഞ്ജു വാര്യർ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല, റിലീസ് ഡേറ്റ് ഇതാ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ്…

11 mins ago

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

2 hours ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

3 hours ago

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

5 hours ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

7 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

7 hours ago