തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. കൊടുമണ്‍ പോറ്റിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ തകര്‍ത്തത്. അര്ജ്ജുന് അശോകനാണ് ചിത്രത്തില്‍ നായകനായത്. സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ആരാധകരിലേക്ക് എത്തുന്നത്.
ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം തിയറ്ററില്‍ എത്തിയത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം പത്ത് രാജ്യങ്ങളിലും റിലീസ് ചെയ്തിരുന്നു. കൂടാതെ മികച്ച സ്ക്രീന്‍ കൗണ്ടും ലഭിച്ചു. അറുപത് കോടിയിലധികമാണ് ഭ്രമയുഗം തിയ്യേറ്ററില്‍ നേടിയത്.
പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റിലാണ് ഭ്രമയുഗം എത്തിയത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയുഗത്തിന് ആണ്. രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്, അര്ജുന് അശോകന്, അമാല്‍ഡ ലിസ്, മണികണ്ഠന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…