കൊടുമണ്‍ പോറ്റി ഇന്ന് പന്ത്രണ്ട് മണി മുതല്‍ സോണി ലിവ്വില്‍!!

തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. കൊടുമണ്‍ പോറ്റിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ തകര്‍ത്തത്. അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനായത്. സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ആരാധകരിലേക്ക് എത്തുന്നത്. ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ട്…

തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയിലേക്ക്. കൊടുമണ്‍ പോറ്റിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ തകര്‍ത്തത്. അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ നായകനായത്. സോണി ലിവ്വിലൂടെയാണ് ഭ്രമയുഗം ആരാധകരിലേക്ക് എത്തുന്നത്.

ഇന്ന് അര്‍ദ്ധരാത്രി പന്ത്രണ്ട് മണി മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗം തിയറ്ററില്‍ എത്തിയത്. ആദ്യദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം പത്ത് രാജ്യങ്ങളിലും റിലീസ് ചെയ്തിരുന്നു. കൂടാതെ മികച്ച സ്‌ക്രീന്‍ കൗണ്ടും ലഭിച്ചു. അറുപത് കോടിയിലധികമാണ് ഭ്രമയുഗം തിയ്യേറ്ററില്‍ നേടിയത്.

പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റിലാണ് ഭ്രമയുഗം എത്തിയത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ എന്ന ഖ്യാതി ഭ്രമയുഗത്തിന് ആണ്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.