പേരും പെരുമയും ആവോളം നേടി, ബി​ഗ് സ്ക്രീനിൽ നിന്ന് ‘ഭ്രമയു​ഗ വിസ്മയം’ ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് വിവരങ്ങൾ

ഫെബ്രുവരിയിൽ റിലീസിനെത്തി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ സിനിമകയാണ് മമ്മൂട്ടി ഭ്രമയു​ഗം. ഇപ്പോൾ തീയറ്ററിലെ മിന്നും പ്രകടനത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. മാർച്ച്‌ 15ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ഹൊറർ മിസ്റ്ററി ത്രില്ലറിൽ അർജുൻ അശോകനും സിദ്ധാർത്ഥും അമാൻഡ ലിസുമാണ് പ്രധാന വേഷത്തിലെത്തിയത്. ഭ്രമയു​ഗം കൂടാതെ ഹിന്ദി ചിത്രം മർഡർ മുബാരക് ഉൾപ്പടെ നിരവധി പുതിയ ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്.

നോ വേ അപ്

കടലിൽ തകർന്ന് വീഴുന്ന പ്ലെയ്‌നിൽ അകപ്പെടുന്നവരുടെ കഥ പറയുന്ന ചിത്രം. സർവൈവർ ത്രില്ലർ ലയൺസ്‌ഗേറ്റ് പ്ലേയിലൂടെ മാർച്ച്‌ 15ന് എത്തും.

ബിഗ് ഗേൾസ് ഡോണ്ട് ക്രൈ

ബോർഡിങ് സ്‌കൂളിലെ പെൺകുട്ടികളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസ്. നിത്യ മെഹ്‌റയാണ് സംവിധാനം. പൂജ ഭട്ട്, റീമ സെൻ, അവനന്ദിക വന്ദനപു തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്യുന്നത്. പ്രൈം വിഡിയോയിലൂടെ മാർച്ച്‌ 14ന് സ്ട്രീമിങ് ആരംഭിക്കും.

മർഡർ മുബാരക്ക്

വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ് മർഡർ മുബാരക്. സാറ അലി ഖാൻ, പങ്കജ് ത്രിപതി, വിജയ് വർമ, കരിഷ്മ കപൂർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ മാർച്ച്‌ 15ന് ചിത്രം എത്തും.

ചിക്കൻ നഗ്ഗറ്റ്

കൊറിയൻ സീരീസാണ് ചിക്കൻ നഗ്ഗെറ്റ്. കോമഡി മിസ്റ്ററി സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ മാർച്ച്‌ 15ന് എത്തും.

മേം അടൽ ഹൂം

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്‍യുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. പങ്കജ് ത്രിപതിയാണ് വാജ്‌പേയ്‍യുടെ വേഷത്തിലെത്തിയത്. സീ5 ലൂടെ മാർച്ച്‌ 14ന് ചിത്രം എത്തും.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago