പേരും പെരുമയും ആവോളം നേടി, ബി​ഗ് സ്ക്രീനിൽ നിന്ന് ‘ഭ്രമയു​ഗ വിസ്മയം’ ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് വിവരങ്ങൾ

ഫെബ്രുവരിയിൽ റിലീസിനെത്തി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ സിനിമകയാണ് മമ്മൂട്ടി ഭ്രമയു​ഗം. ഇപ്പോൾ തീയറ്ററിലെ മിന്നും പ്രകടനത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. മാർച്ച്‌ 15ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക.…

ഫെബ്രുവരിയിൽ റിലീസിനെത്തി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ സിനിമകയാണ് മമ്മൂട്ടി ഭ്രമയു​ഗം. ഇപ്പോൾ തീയറ്ററിലെ മിന്നും പ്രകടനത്തിന് ശേഷം ചിത്രം ഒടിടിയിൽ എത്തുകയാണ്. മാർച്ച്‌ 15ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ഹൊറർ മിസ്റ്ററി ത്രില്ലറിൽ അർജുൻ അശോകനും സിദ്ധാർത്ഥും അമാൻഡ ലിസുമാണ് പ്രധാന വേഷത്തിലെത്തിയത്. ഭ്രമയു​ഗം കൂടാതെ ഹിന്ദി ചിത്രം മർഡർ മുബാരക് ഉൾപ്പടെ നിരവധി പുതിയ ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്.

നോ വേ അപ്

കടലിൽ തകർന്ന് വീഴുന്ന പ്ലെയ്‌നിൽ അകപ്പെടുന്നവരുടെ കഥ പറയുന്ന ചിത്രം. സർവൈവർ ത്രില്ലർ ലയൺസ്‌ഗേറ്റ് പ്ലേയിലൂടെ മാർച്ച്‌ 15ന് എത്തും.

ബിഗ് ഗേൾസ് ഡോണ്ട് ക്രൈ

ബോർഡിങ് സ്‌കൂളിലെ പെൺകുട്ടികളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസ്. നിത്യ മെഹ്‌റയാണ് സംവിധാനം. പൂജ ഭട്ട്, റീമ സെൻ, അവനന്ദിക വന്ദനപു തുടങ്ങിയവരാണ് പ്രധാന വേഷം ചെയ്യുന്നത്. പ്രൈം വിഡിയോയിലൂടെ മാർച്ച്‌ 14ന് സ്ട്രീമിങ് ആരംഭിക്കും.

മർഡർ മുബാരക്ക്

വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ് മർഡർ മുബാരക്. സാറ അലി ഖാൻ, പങ്കജ് ത്രിപതി, വിജയ് വർമ, കരിഷ്മ കപൂർ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. നെറ്റ്ഫ്‌ളിക്‌സിലൂടെ മാർച്ച്‌ 15ന് ചിത്രം എത്തും.

ചിക്കൻ നഗ്ഗറ്റ്

കൊറിയൻ സീരീസാണ് ചിക്കൻ നഗ്ഗെറ്റ്. കോമഡി മിസ്റ്ററി സീരീസ് നെറ്റ്ഫ്‌ളിക്‌സിലൂടെ മാർച്ച്‌ 15ന് എത്തും.

മേം അടൽ ഹൂം

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്‍യുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. പങ്കജ് ത്രിപതിയാണ് വാജ്‌പേയ്‍യുടെ വേഷത്തിലെത്തിയത്. സീ5 ലൂടെ മാർച്ച്‌ 14ന് ചിത്രം എത്തും.