മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ പ്രേക്ഷകരെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നടൻ തന്നെയാണ് . വ്യത്യസ്തമായ കഥകൾ തിരഞ്ഞെടുത്ത് ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്നടൻ . ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളും അത്തരത്തിലുള്ളത് തന്നെയാണ്. ആ കൂട്ടത്തിൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിൽ വില്ലനായാണോ നായകനായാണോ മമ്മൂട്ടി എത്തുന്നത് എന്നതാണ് ആരാധകരുടെ സംശയം . വിവരങ്ങൾ അനുസരിച്ച നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. മമ്മൂക്ക ഇത്തരമൊരു കഥാപാത്രം ഏറ്റെടുക്കുമെന്ന് വിചാരിച്ചില്ല എന്നാണു നടൻ ആസിഫ് ഒരിക്കൽ ഭ്രമയുഗത്തെക്കുറിച്ച പറഞ്ഞത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെയാണ് പൂർത്തിയായത് . സിനിമ അടുത്ത വർഷം റിലീസ് ചെയ്യുന്നെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഉറപ്പു വരുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2024ന്റെ ആദ്യം തന്നെ ഭ്രമയുഗം റിലീസ് ചെയ്യാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ റിലീസ് തിയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ അടുത്ത വർഷത്തെ മലയാള സിനിമയിലെ ആദ്യ റിലീസ് കൂടി ആകും ഈ മമ്മൂട്ടി ചിത്രം.
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…