‘ഭ്രമയു​ഗം’ അധികം വൈകില്ല; ജനുവരി ആദ്യമുണ്ടായേക്കും,വീഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ  പ്രേക്ഷകരെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നടൻ തന്നെയാണ്  . വ്യത്യസ്തമായ  കഥകൾ തിരഞ്ഞെടുത്ത് ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്നടൻ  . ഇനി വരാനിരിക്കുന്ന മമ്മൂട്ടി…

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ  പ്രേക്ഷകരെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു നടൻ തന്നെയാണ്  . വ്യത്യസ്തമായ  കഥകൾ തിരഞ്ഞെടുത്ത് ഓരോ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്നടൻ  . ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളും അത്തരത്തിലുള്ളത് തന്നെയാണ്. ആ കൂട്ടത്തിൽ പ്രേക്ഷകർ ഒന്നടങ്കം  കാത്തിരിക്കുന്ന സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിൽ വില്ലനായാണോ നായകനായാണോ മമ്മൂട്ടി എത്തുന്നത് എന്നതാണ് ആരാധകരുടെ സംശയം .  വിവരങ്ങൾ അനുസരിച്ച  നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. മമ്മൂക്ക  ഇത്തരമൊരു കഥാപാത്രം ഏറ്റെടുക്കുമെന്ന് വിചാരിച്ചില്ല എന്നാണു  നടൻ ആസിഫ്  ഒരിക്കൽ ഭ്രമയുഗത്തെക്കുറിച്ച പറഞ്ഞത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ  ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ അടുത്തിടെയാണ്  പൂർത്തിയായത് . സിനിമ അടുത്ത വർഷം റിലീസ് ചെയ്യുന്നെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ഉറപ്പു വരുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2024ന്റെ  ആദ്യം  തന്നെ ഭ്രമയു​ഗം റിലീസ് ചെയ്യാണ്  പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ റിലീസ് തിയതി ഇതുവരെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ അടുത്ത വർഷത്തെ  മലയാള സിനിമയിലെ ആദ്യ റിലീസ് കൂടി ആകും ഈ മമ്മൂട്ടി ചിത്രം.

അതേസമയം, മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനും ജനുവരിയിൽ ആണ് റിലീസ് ചെയ്യുന്നതെന്ന് സൂചനകളുണ്ട് ,  ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഒരു  ഹൊറർ ത്രില്ലിംഗ് ചിത്രമാണ്  ഭ്രമയു​ഗം ,  100 വര്‍ഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗം പറയുന്നതെന്നും റിപോർട്ടുണ്ട്,  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ‘ബ്രഹ്മയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.  ഓ​ഗസ്റ്റ് 17 ന് ആരംഭിച്ച ഭ്രമയു​ഗത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് നടന്നിരുന്നത്.  മമ്മൂട്ടിയുടെ പാന്‍ ഇന്ത്യന്‍ സിനിമയായി ഭ്രമയുഗം മാറും എന്നതിൽ സംശയമില്ല .  ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടു തന്നെ   സിനിമയ്ക്ക് വന്‍ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്.  ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനുകളിൽ   ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ  നിര്‍മാതാക്കള്‍.

 ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളുടെ തുടർച്ചയായാണ്  ആരാധകർ ഭ്രമു​ഗത്തെയും നോക്കി കാണുന്നത്. ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേർന്ന് നിർമ്മിച്ച ‘ഭ്രമയുഗം’ത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സെപ്റ്റംബറിൽ ആയിരുന്നു ഭ്രമയുഗത്തിന്‍റെ പ്രഖ്യാപനം. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ ആണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ,ഷെഹ്‌നാദ് ജലാൽ ഛായാഗ്രഹണവും , ജോതിഷ് ശങ്കർ പ്രൊഡക്ഷൻ ഡിസൈനിങ്ങും , ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ,  ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിച്ചിരിക്കുന്നു. :,  മേക്കപ്പ്: റോണക്സ് സേവ്യറം  വസ്ത്രാലങ്കാരം: മെൽവി ജെയുമാണ് കൈകാര്യം ചെയ്തിരിക്കുന്നതിന്  . എന്തായാലും  ചിത്രത്തിന്റെ തിയേറ്റർ എക്സ്പീരിയൻസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും