Film News

ഭീതിയുടെ നിഴലുമായി കൊടുമൺ പോറ്റി! ‘ഭ്രമയുഗം’  ഇനിയും ഓ ടി ടി യിൽ  എത്തുന്നു 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം, ചിത്രത്തിൽ കൊടുമൺ പോറ്റി  എന്ന കഥപാത്രത്തെ അവതരിപ്പിച്ച ത് മമ്മൂട്ടി ആയിരുന്നു, ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്, ചിത്രം ബോക്സ്ഓഫീസിൽ 50 കോടിക്ക് മുകളിൽ ലഭ്യമാകുകയും ചെയ്യ്തു, ഇപ്പോൾ തീയിട്ടറുകളിലെ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ഓ ടി ടി യിൽ എത്തുകയാണ്

ഫെബ്രുവരി 15 നെ റിലീസ് ആയ ചിത്രം സോണി ലിവിൽ മാർച്ച് 15  നെ സ്ട്രീം ചെയ്യുകയാണ്, ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യുന്നു എന്നുള്ള വീഡിയോയുമായി സോണി ലിവിൽ അവരുടെഎക്സ് അക്കൗണ്ടിലൂടെ പ്രേക്ഷകരെ അറിയിച്ചു കഴിഞ്ഞു, വെത്യസ്ത ലുക്കിലാണ് ഈ ചിത്രത്തിൽ മമ്മൂട്ടി എത്തിയിരിക്കുന്നത്, ഇതുവരെയും ആരും കണ്ടിട്ടില്ലാത്ത ഒരു ഹൊറർ വേർഷൻ തന്നെ ആയിരുന്ന് ഭ്രമയുഗം

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, സിദ്ധാർഥ് ഭരതൻ , അമാൽഡ ലിസ് തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, പതിനേഴാം നൂറ്റാണ്ടിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം

 

 

Suji