യുകെ അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച തുടക്കവുമായി ‘ഭ്രമയുഗം’

അടുത്തിടെ വമ്പൻ വേൾഡ്‍വൈഡ് റിലീസ് ലഭിച്ച മലയാള ചിത്രം മലൈക്കോട്ടൈ വാലിബൻ ആയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രവും മികച്ച രീതിയിൽ ഓവർസീസ് മാർക്കറ്റുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗമാണ് ഓവർസീസ് മാർക്കറ്റുകളിലും മികച്ച സ്ക്രീൻ കൗണ്ടോടെ എത്തുന്നത്. ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇവിടെ ആരംഭിച്ചിട്ടില്ല. എന്നാൽ യുകെയിൽ ഇതിനകം അത് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അതിൻറെ ആദ്യ പ്രതികരണങ്ങൾ സംബന്ധിച്ച കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

സിനിവേൾഡ്, ഒഡിയോൺ, വ്യൂ തുടങ്ങി യുകെയിലെ പ്രധാനപ്പെട്ട മൾട്ടിപ്ലെക്സ് ശൃംഖലകളിലൊക്കെ ഭ്രമയുഗം എത്തുന്നുണ്ട്. ആകെ 53 സെൻററുകളിലെ 72 ഷോകളിൽ നിന്നായി 1355 ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാരായ മൂവി പ്ലാനെറ്റ് അറിയിക്കുന്നു. ഇതിൽ ചിത്രം നേടിയിരിക്കുന്ന കളക്ഷൻ 8000 പൗണ്ടിന് മുകളിലാണ്. ഇന്ത്യൻ രൂപയിൽ ഇത് 8.3 ലക്ഷമാണ്. ആറാം തീയതിയാണ് യുകെയിൽ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയത്. ഒരു ദിവസത്തെ വിൽപ്പനയുടെ കണക്കാണ് ഇത്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ‍് വൈറ്റിൽ ഒരുങ്ങിയ ചിത്രമാണിത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ നേരത്തെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രാഹുൽ സദാശിവൻ. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Ajay

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

6 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

11 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

14 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

21 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

27 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

36 mins ago