Categories: Film News

തകർപ്പൻ ഡാൻസുമായി അനുപമ ബ്രിന്ദാവ്വനം സോങ് പുറത്തിറങ്ങി !!

പ്രേമത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ ഹരമായി മാറിയ നായികമാരിലൊരാളാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയിഴകളും വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും അത്ര മികച്ച അവസരങ്ങളായിരുന്നില്ല അനുപമയ്ക്ക് ലഭിച്ചത്. ഇതോടെയായിരുന്നു താരം അന്യഭാഷയിലേക്ക് പ്രവേശിച്ചത്. വളരെ മികച്ച പ്രതികാരമാണ് താരത്തിന് അന്യ ഭാഷ സിനിമകളിൽ നിന്നും ലഭിച്ചത്.

ഇപ്പോഴിതാ റൗഡി ബോയ്സ് എന്ന സിനിമയിലെ താരത്തിന്റെ ബ്രിന്ദാവ്വനം എന്ന സോങ് പുറത്തിറങ്ങിയിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങൽ വഴി വൈറലായി മാറിയത്. ഇതിന് മുൻപും ഈ ഗാനത്തിന് ചുവട് വെച്ച് അനുപമ രംഗത്തെത്തിയിരുന്നു. അന്നും അനുപമയുടെ വിഡിയോയ്ക്ക് വളരെ വലിയ സ്വീകാര്യതയാണ് ലഭിയച്ചത്.

Rahul