ബ്രോ ഡാഡി ലൊക്കേഷനില്‍ ദുല്‍ഖറെത്തിയപ്പോള്‍- മേക്കിംഗ് വീഡിയോ

മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്രോ ഡാഡിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ലൊക്കേഷനില്‍ എത്തുന്നത് വീഡിയോയില്‍ കാണാം.

നാല് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. ഒരു ഫണ്‍ ഫാമിലി എന്റര്‍ടൈനറായെത്തിയ ചിത്രത്തില്‍ ലാലു അലക്‌സ് അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ശ്രീജിത്ത് ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കല്യാണി പ്രിയദര്‍ശന്‍, മീന, ജഗദീഷ്, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിരുന്നു.

Gargi