കോവിഡ് 19, മോഹൻലാലിനെതിരെ കേസെടുത്തു

കോവിഡ് 19 മായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ കേസ് എടുത്തിരിക്കുകയാണ്. കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ ദിനത്തിൽ അശാസ്ത്രീയം ആയ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ ആണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടന് എതിരെ കേസ് എടുത്തിരിക്കുന്നത്. ദിനു എന്ന യുവാവ് നൽകിയ പരാതിയിൽ ആണ് മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ ജനതാ കര്‍ഫ്യൂ ദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇത് മോഹന്‍ലാല്‍ വ്യാഖ്യാനിച്ചത് വലിയ വിവാദമായിരുന്നു. ആ കയ്യടിയില്‍ വലിയ മന്ത്രങ്ങള്‍ ഉണ്ടെന്നും അതില്‍ വൈറസുകള്‍ നശിച്ചു പോകാനുള്ള ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ് താരത്തിന്റെ പ്രതികരണം. കൊറോണയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിങ്ങള്‍ കംപ്ലീറ്റ് ആക്ടര്‍ അല്ലെന്നും കംപ്ലീറ്റ് ദുരന്തമാണെന്നും അവര്‍ പറയുന്നുണ്ട്.

ചെന്നൈയിലെ വീട്ടിൽ ആയിരുന്നു അപോൾ താരം. ‘ഒരാഴ്ച മുന്‍പ് ഇവിടെ വന്നിട്ട് തിരിച്ചുപോവാന്‍ പറ്റാതെ വന്നു. എന്റെ അമ്മയൊക്കെ നാട്ടിലാണ്. വളരെ കെയര്‍ എടുത്തിട്ടാണ് മുന്നോട്ടുപോകുന്നത്. അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുന്നതിനാല്‍ എറണാകുളത്തെ വീട്ടിലേക്ക് ആരോടും വരരുതെന്ന് പറഞ്ഞിട്ടുണ്ട്. മദ്രാസിലെ വീട്ടിലായാലും പുറത്തുപോകാതെ ഇരിക്കുകയാണ്. എക്സ്ട്രാ കെയര്‍ എടുക്കേണ്ട സമയമാണ്. കാരണം നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ശീലമാക്കണം. മഹാരോഗത്തെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്‌ബോള്‍ സഹകരിക്കുക എന്നത് ഒരു പൗരന്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.’ മോഹന്‍ലാല്‍

Krithika Kannan