വൃത്തി ഹീനമായ ആശുപത്രിയെ പറ്റിയുള്ള ജ്യോതികയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആശുപത്രി ക്ലീനിങ്ങിനു എത്തിയവർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച !!

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി ജ്യോതിക നടത്തിയ ഒരു പ്രസംഗത്തിന് എതിരെ താരത്തിനെ നേരെ നിറയെ വിമർശനങ്ങൾ ഉയർന്നത്, തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയ അവസ്ഥയെ കുറിച്ചാണ് താരം വെളിപ്പെടുത്തിയത്, ക്ഷേത്രങ്ങള്‍ക്കായി സംഭാവന നടത്തുന്നതുപോലെ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും വേണ്ടി ഒന്നിച്ചുനില്‍ക്കണം എന്നാണ് ജ്യോതിക പറഞ്ഞത്.  എന്നാൽ താരത്തിന്റെ ഈ പ്രസംഗത്തിന് നേരെ നിരവധി പേരാണി താരത്തെ വിമർശിച്ച് എത്തിയത്. നിരവധി ആളുകൾ അനുകൂലിച്ചും എത്തി.

എന്നാല്‍ ഇപ്പോള്‍ തഞ്ചാവൂരിലെ ആശുപത്രിയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്ത അത്ര സുഖകരമല്ല. വിവാദമായതിന് പിന്നാലെ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തു. ആശുപത്രിയുടെ പരിസരത്തില്‍ നിന്ന് 11 പാമ്ബുകളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. ചേര, അണലി വര്‍​ഗത്തില്‍പ്പെട്ട പാമ്ബുകളെയാണ് പിടികൂടിയത്. എന്നാല്‍ ജ്യോതികയുടെ പ്രസം​ഗത്തെത്തുടര്‍ന്നല്ല ശുചീകരണ നടപടികള്‍ ആരംഭിച്ചതെന്നും എല്ലാ മാസവും ആശുപത്രി വൃത്തിയാക്കാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

തന്റെ പുതിയ ചിത്രം രാക്ഷസിയുടെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് ജ്യോതിക തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടികള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പിറന്നുവീഴുന്നതെന്നും അമ്ബലങ്ങള്‍പോലെ ആശുപത്രിയും സംരക്ഷിക്കണം എന്നുമാണ് താരം പറഞ്ഞത്. ജ്യോതികയ്ക്കെതിരെ വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ പിന്തുണയുമായി ഭര്‍ത്താവ് സൂര്യയും രം​ഗത്തെത്തിയിരുന്നു. മതമല്ല മനുഷ്യനാണ് പ്രധാനം എന്നാണ് താരം പറഞ്ഞത്. ഇതിനെ പിന്തുണച്ച്‌ വിജയ് സേതുപതി ഉള്‍പ്പടെ നിരവധി താരങ്ങളും രം​ഗത്തെത്തി.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago