ഒ.ടി.ടിയില്‍ തരംഗം തീര്‍ക്കാന്‍ അയ്യര്‍ എത്തുന്നു!!

തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ സിനിമ സിബിഐ ദ ബ്രെയിന്‍ എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നു. ഈ മാസം 12ന് തന്നെ സേതുരാമയ്യര്‍ മലയാളി സിനിമാ പ്രേമികളുടെ സ്വീകരണ മുറിയില്‍ എത്തും. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലാണ്. പ്രഖ്യാപനം മുതല്‍ എങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സിബിഐ ദ ബ്രെയിന്‍. മാത്രമല്ല, പ്രീ റിലീസ് ഹൈപ്പും അതേസമയം, തന്നെ ബുക്കിംഗും ഉണ്ടായെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്്ക്ക് ലഭിച്ചിരുന്നത്.

മമ്മൂട്ടിയെ നായകനാക്കി കെ മധുവാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം, സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗമാണ്. തീയറ്ററില്‍ സമ്മിശ്ര പ്രതികരണം നേരിട്ട സിനിമ ഇനിയിപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുകയാണ്. ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം എത്തുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

ഒരുപാട് പ്രതീക്ഷകള്‍ വെച്ചിരുന്നു ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല എന്നതായിരുന്നു എല്ലാവരുടേയും പരാതി എന്നാല്‍, സിനിമയ്ക്ക് എതിരെ നടന്നത്, ബോധപൂര്‍വ്വമുള്ള നെഗറ്റീവ് പ്രചരണം ആണെന്നാണ് സംവിധായകന്‍ അഭിപ്രായപ്പെട്ടത്.

സിനിമയെ കുറിച്ച് പല അഭിപ്രായങ്ങളും പല ഭാഗത്ത് നിന്നും ഉയര്‍ന്നെങ്കിലും സിനിമയില്‍ മമ്മൂട്ടിയുടെ അഭിനയം എന്നത്തേയും പോലെ വളരെ മികച്ചത് തന്നെ ആയിരുന്നു. മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ് സേതുരാമയ്യര്‍ എന്നും ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു ഈ സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും സംവിധായകന്‍ മധു അഭിപ്രായപ്പെട്ടത്.

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

51 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago