Film News

എന്ത് ഭം​ഗി നിന്നെ കാണാൻ…! ​ദീപങ്ങളുടെ ഉത്സവത്തിൽ ​ഗ്ലാമർ കുറയ്ക്കാതെ മലയാളി താരങ്ങൾ, ചിത്രങ്ങൾ വൈറൽ

ദീപാവലി ആഘോഷങ്ങളിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി മലയാളി താരസുന്ദരികൾ. ദീപങ്ങളുടെ ഉത്സവത്തിൽ ദീപം പോലെ പ്രകാശിച്ച താര സുന്ദരികളുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ദീപാവലി ദിനത്തിൽ ലെഹങ്കയിൽ മനോഹരിയായിട്ടുള്ള ചിത്രമാണ് അുനുശ്രീ പോസ്റ്റ് ചെയ്തത്. ശാലിൻ ദീപാവലി ദിനത്തിൽ ശാലീന സുന്ദരിയായി എത്തി. തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ദീപാവലി മൈഥിലിയും ആഘോഷമാക്കി. മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു.

മാളവിക, അനുപമ പരമേശ്വരൻ, കീർത്തി സുരേഷ് തുടങ്ങി നിരവധി താരങ്ങളാണ് ദീപാവലി ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തിളങ്ങിയത്. ബോളുവുഡിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. കത്രീന കൈഫ് – വിക്കി കൗശൽ, ആലിയ ഭട്ട് – രൺബീർ കപൂർ, സിദ്ധാർഥ് മൽഹോത്ര – കിയാര തുടങ്ങിയ ബോളിവുഡ് ദമ്പതികളും ആശംസകളുമായി എത്തി.

സ്പൈ യൂണിവേഴ്സിൽ നിന്നുള്ള സൽമാൻ ഖാന്റെ ടൈഗർ 3 എന്ന സിനിമ മാത്രമാണ് ഇത്തവണ ബോളിവുഡിൽ നിന്നുള്ള ഏക ദീപാവലി റിലീസ്. ടൈഗർ സിന്ദാ ഹേ, വാർ, പഠാൻ എന്നീ സിനിമകളിലെ കഥകളുടെ ബാക്കിയായാണ് ടൈ​ഗർ 3 എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

Gargi