Categories: Film News

ജീവിതത്തില്‍ അത്ഭുതം സംഭവിച്ചിട്ട് വര്‍ഷം ഒന്നായിരിക്കുന്നു!!!! മകന് ഒന്നാം പിറന്നാള്‍ ആശംസിച്ച് ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും. ഇരുവരുടെയും വിവാഹമെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. സീരിയല്‍ ദമ്പതികളായ ഇരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ചന്ദ്രയുടെ ഗര്‍ഭകാല വിശേഷങ്ങളും കുഞ്ഞ് എത്തിയ സന്തോഷവുമെല്ലാം താരങ്ങള്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന്‍ ആണ് ഇരുവരുടെയും ആദ്യത്തെ കണ്‍മണി.

അയാന്‍ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ അയാന്റെ ഒന്നാം പിറന്നാളാഘോഷ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. മകന് ആശംസയുമായി ചന്ദ്ര പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഞങ്ങളുടെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചിട്ട് വര്‍ഷം ഒന്നായിരിക്കുന്നു. കണ്ണാ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു ഞങ്ങള്‍. വളര്‍ച്ചയിലെ ഓരോ കാര്യങ്ങളും മമ്മയായ തനിക്ക് അനുഗ്രഹവും ബഹുമതിയുമാണ്. ഇതിലും കൂടുതലായി ഞങ്ങള്‍ക്ക് ചോദിക്കാനൊന്നുമില്ല. ദൈവത്തിന് ഞങ്ങള്‍ നന്ദി പറയുകയാണ്. മകനെയും പ്രാര്‍ത്ഥനകളില്‍ ചേര്‍ക്കണമെന്നും മകനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ചന്ദ്ര ലക്ഷ്മണ്‍ കുറിച്ചു.

വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയ ചന്ദ്ര ‘സ്വന്തം സുജാത’ പരമ്പരയിലൂടെയാണ് നായികയായി എത്തിയത്. ‘സ്വന്തം സുജാത’യിലൂടെ മിനിസ്‌ക്രീന്‍ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി തിളങ്ങുന്നതിന് ഇടയിലായിരുന്നു ചന്ദ്രയും ടോഷും വിവാഹിതരായത്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു.

Anu