പട്ടുസാരിയില്‍ വധുവായൊരുങ്ങി പേളി മാണി!! വളകാപ്പ് ചിത്രങ്ങള്‍ വൈറല്‍

ഏറെ ആരാധകരുള്ള അവതാരകയും നടിയുമാണ് താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം സീസണ്‍ 1 ജീവിതം മാറ്റിമറിച്ചയാളാണ് പേളി. ബിഗ് ബോസ് ഷോയിലൂടെയാണ് താരം ജീവിത പങ്കാളിയായി ശ്രീനിഷിനെ കണ്ടെത്തിയത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യലിടത്ത് പങ്കിടാറുണ്ട്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരങ്ങള്‍. താരപുത്രി നിലയും സോഷ്യലിടത്തെ വൈറല്‍ താരമാണ്.

ഇപ്പോഴിതാ പേളിയുടെ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പട്ടുസാരിയില്‍ ഒരു കല്യാണ പെണ്ണായി വളരെ സുന്ദരിയായാണ് താരം വള കാപ്പ് ചടങ്ങില്‍ എത്തിയത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ആണ് താരത്തിനെ അണിയിച്ചൊരുക്കിയത് നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

‘ഞങ്ങള്‍ വീണ്ടും വിവാഹിതരായി’ എന്ന കുറിപ്പോടെയാണ് പേളി വളകാപ്പ് ചിത്രങ്ങള്‍ പങ്കുവച്ചത്. പേളിയുടെ വയറില്‍ കൈ വെച്ചും, നെറ്റിയില്‍ ചുംബിച്ചും സന്തോഷം പങ്കിടുകയാണ് ശ്രീനിഷ്. അമ്മ യുടെ സാരിയോട് മാച്ചിങ് ആകുന്ന രീതിയില്‍ പച്ചയും പിങ്കും കലര്‍ന്ന സ്‌കേര്‍ട്ടും ടോപ്പുമായിരുന്നു നിലയുടെ വേഷം. നിലയുടെ ജനനത്തിന് മുന്‍പ് നടത്തിയ ആഘോഷങ്ങളെല്ലാം കുഞ്ഞുവാവയ്ക്കായും താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Anu B