Categories: Film News

മന്ത്രകോടി ഉടുത്ത് ടോഷിന്റെ വീടിന്റെ പടിയിറങ്ങി കണ്ണുനിറഞ്ഞു ചന്ദ്ര..!

സിനിമയിലൂടെയും സീരിയലിലൂടെയും ശ്രദ്ധ നേടിയ താരങ്ങളാണ് ചന്ദ്ര ലക്ഷമണനും, ടോഷ് ക്രിസ്റ്റിയും. പരമ്പരയിലൂടെ ആണ് ഇരുവരും താരങ്ങളായി മാറുന്നത്, ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു, കഴിഞ്ഞ ദിവസം ഇരുവരുടെയും ദാമ്പത്യ ജീവിതത്തിലെ പ്രിയപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു. പുളിയൂണും, വളകാപ്പ് ചടങ്ങുമാണ് കഴിഞ്ഞ ദിവസം നടന്നത്, ഇപ്പോൾ ഈ ചടങ്ങിന് ശേഷം ചന്ദ്ര സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്, ഇരുവരും രണ്ട് മതത്തിൽപ്പെട്ട വെക്തികളായതിനാൽ രണ്ടു തരത്തിലുള്ള ചടങ്ങുകളാണ് ഇരുവരും നടത്തിയത്.

ഇതോടെ ആരാധകരുടെ പ്രശംസയും ഇരുവരും ഏറ്റുവാങ്ങുകയും ഉണ്ടയി, ഇപ്പോൾ ഇരുവരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്, ചടങ്ങുകൾക്ക് മുൻപ് ഇരുവരും സംസാരിക്കുന്നതും ഉണ്ടായിരുന്നു, ചന്ദ്രക്ക് ഇപ്പോൾ ഏഴ് മാസം ആയിരിക്കുകയാണ്, ഏഴാം മാസം ആകുമ്പോൾ ചടങ്ങുകൾ നടത്താറുണ്ട്, ഞങ്ങളുടെ കുടുംബത്തിൽ ഇതിനെ പുളിയൂൺ എന്നും ചന്ദ്രയുടെ കുടുംബത്തിൽ ഇതിനെ വളകാപ്പ് എന്നുമാണ്. ഇരുവരും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുക ഉണ്ടയി, നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്.

Rahul