പത്താംക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞോ? വിഷമം ഉണ്ടോ..? ഷെഫ് പിള്ള പറഞ്ഞത് കേള്‍ക്കൂ..!!

SSLCജീവിതത്തിലെ മറ്റൊരു നിര്‍ണായകഘട്ടമാണ് പത്താം ക്ലാസ് എന്നത് കുട്ടികള്‍ വളര്‍ന്ന് വരുമ്പോഴേ കേള്‍ക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് മാര്‍ക്കില്‍ ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ പിന്നീട് വലിയ ഉയരങ്ങള്‍ കീഴടക്കിയ മഹാന്‍മാര്‍ ജീവിച്ച നാടാണ് ഇത്. മാര്‍ക്ക് കൂടിയവരെ ചേര്‍ത്ത് നിര്‍ത്തുന്നത് പോലെ തന്നെ മാര്‍ക്ക് കുറഞ്ഞവരെയും ചേര്‍ത്ത് നിര്‍ത്തണം എന്നും ഈ അവസരത്തില്‍ ഓര്‍ക്കണം. ഇപ്പോഴിതാ പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് പ്രചോദനമായി എത്തിയ ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളേയും തരണം ചെയ്താണ് അദ്ദേഹം ഇന്ന് കാണുന്ന ഈ നിലയിലേക്ക് എത്തിയത്. ഭക്ഷണപ്രിയരുടെ ഷെഫ് പിള്ള റസ്റ്റോറന്റ് ഇന്ന് കേരളത്തിന് അകത്തും പുറത്തും വലിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. മുപ്പത് വര്‍ഷം മുമ്പ് നടന്ന തന്റെ എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ട് പോസ്റ്റ്‌ചെയ്തുകൊണ്ടാണ് ഈ പാചക വിദഗ്ധന്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് പ്രചോദനമായി എത്തുന്നത്.

അന്നത്തെ മാര്‍ക്ക് സിസ്റ്റത്തില്‍ 227 മാര്‍ക്കാണ് അദ്ദേഹത്തിന് പത്താം ക്ലാസില്‍ നേടാനായത്. എല്ലാ വിഷയങ്ങള്‍ക്കും ജയിക്കാനുള്ള മാര്‍ക്കുകള്‍ മാത്രമാണ് അദ്ദേഹം നേടിയത്. പത്താം ക്ളാസില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട…! എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൂടി പോയാല്‍ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം..

അത് നന്നായി നോക്കിയാല്‍ മതി എന്നാണ് തന്റെ മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച് അദ്ദേഹം കുറിയ്ക്കുന്നത്. അതേസമയം, വീട്ടില്‍ തന്റെ മകള്‍ പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുകയാണെന്നും ( ICSE) അവിടെ മാര്‍ക്ക് കുറഞ്ഞാല്‍ യുദ്ധം ആയിരിക്കുമെന്നും തമേശരൂപേണെ അദ്ദേഹം കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ പലര്‍ക്കും പ്രതീഷയും പ്രചോദനവും ഏകുന്നതാണ്.

ചെറുപ്പകാലത്തെ വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍ കാരണം പഠനത്തില്‍ മികച്ച മുന്നേറ്റം കാഴ്ച്ച വെയ്ക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന പാചകവിദഗ്ധരില്‍ ഒരാളാണ്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

12 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

13 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

15 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

22 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

23 hours ago