പത്താംക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞോ? വിഷമം ഉണ്ടോ..? ഷെഫ് പിള്ള പറഞ്ഞത് കേള്‍ക്കൂ..!!

SSLCജീവിതത്തിലെ മറ്റൊരു നിര്‍ണായകഘട്ടമാണ് പത്താം ക്ലാസ് എന്നത് കുട്ടികള്‍ വളര്‍ന്ന് വരുമ്പോഴേ കേള്‍ക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് മാര്‍ക്കില്‍ ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ പിന്നീട് വലിയ ഉയരങ്ങള്‍ കീഴടക്കിയ മഹാന്‍മാര്‍ ജീവിച്ച നാടാണ്…

SSLCജീവിതത്തിലെ മറ്റൊരു നിര്‍ണായകഘട്ടമാണ് പത്താം ക്ലാസ് എന്നത് കുട്ടികള്‍ വളര്‍ന്ന് വരുമ്പോഴേ കേള്‍ക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് മാര്‍ക്കില്‍ ഉയരാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ പിന്നീട് വലിയ ഉയരങ്ങള്‍ കീഴടക്കിയ മഹാന്‍മാര്‍ ജീവിച്ച നാടാണ് ഇത്. മാര്‍ക്ക് കൂടിയവരെ ചേര്‍ത്ത് നിര്‍ത്തുന്നത് പോലെ തന്നെ മാര്‍ക്ക് കുറഞ്ഞവരെയും ചേര്‍ത്ത് നിര്‍ത്തണം എന്നും ഈ അവസരത്തില്‍ ഓര്‍ക്കണം. ഇപ്പോഴിതാ പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് പ്രചോദനമായി എത്തിയ ഷെഫ് സുരേഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളേയും തരണം ചെയ്താണ് അദ്ദേഹം ഇന്ന് കാണുന്ന ഈ നിലയിലേക്ക് എത്തിയത്. ഭക്ഷണപ്രിയരുടെ ഷെഫ് പിള്ള റസ്റ്റോറന്റ് ഇന്ന് കേരളത്തിന് അകത്തും പുറത്തും വലിയ ഒരു ബ്രാന്‍ഡായി മാറിയിരിക്കുകയാണ്. മുപ്പത് വര്‍ഷം മുമ്പ് നടന്ന തന്റെ എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ട് പോസ്റ്റ്‌ചെയ്തുകൊണ്ടാണ് ഈ പാചക വിദഗ്ധന്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ക്ക് പ്രചോദനമായി എത്തുന്നത്.

അന്നത്തെ മാര്‍ക്ക് സിസ്റ്റത്തില്‍ 227 മാര്‍ക്കാണ് അദ്ദേഹത്തിന് പത്താം ക്ലാസില്‍ നേടാനായത്. എല്ലാ വിഷയങ്ങള്‍ക്കും ജയിക്കാനുള്ള മാര്‍ക്കുകള്‍ മാത്രമാണ് അദ്ദേഹം നേടിയത്. പത്താം ക്ളാസില്‍ മാര്‍ക്ക് കുറഞ്ഞതില്‍ വിഷമം ഉണ്ടോ..? ഒട്ടും വേണ്ട…! എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൂടി പോയാല്‍ ഇഷ്ടപെട്ട വിഷയമോ, നല്ല കോളേജോ കിട്ടില്ലായിരിക്കും. ഇനിയാണ് ശെരിക്കുമുള്ള പഠനം..

അത് നന്നായി നോക്കിയാല്‍ മതി എന്നാണ് തന്റെ മാര്‍ക്ക് ലിസ്റ്റ് പങ്കുവെച്ച് അദ്ദേഹം കുറിയ്ക്കുന്നത്. അതേസമയം, വീട്ടില്‍ തന്റെ മകള്‍ പത്താം ക്ലാസ്സ് ഫലം കാത്തിരിക്കുകയാണെന്നും ( ICSE) അവിടെ മാര്‍ക്ക് കുറഞ്ഞാല്‍ യുദ്ധം ആയിരിക്കുമെന്നും തമേശരൂപേണെ അദ്ദേഹം കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ പലര്‍ക്കും പ്രതീഷയും പ്രചോദനവും ഏകുന്നതാണ്.

ചെറുപ്പകാലത്തെ വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍ കാരണം പഠനത്തില്‍ മികച്ച മുന്നേറ്റം കാഴ്ച്ച വെയ്ക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം ഇന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന പാചകവിദഗ്ധരില്‍ ഒരാളാണ്.