വെത്യസ്ത വേഷവുമായി ചെമ്പൻ വിനോദും, ലുക്ക്മാനും എത്തുന്നു, ‘അഞ്ചക്കള്ള കോക്കാൻ’ എന്ന ചിത്രത്തിലൂടെ, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ, മാർച്ച് 15 നെ ആണ് ചിത്രം തീയറ്ററുകളിൽ റിലീസ് ആകുന്നത്, ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചെമ്പൻ വിനോദ്. നിരവധി ഹിറ്റ് ചിത്രങ്ങൾ ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രവും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്
മണികണ്ഠൻ ആചാരി, മെറിൻ ഫിലിപ്പ്, ശ്രീജിത്ത് രവി,മേഘ തോമസ്, സെന്തിൽ കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, ഉല്ലാസ് ചെമ്പനും, വികിൽ വേണുവും ചേർന്നാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്