എന്നെ വെടി വച്ചു കൊല്ലും, വെളിപ്പെടുത്തലുമായി ചെമ്പന്‍ വിനോദ്

Follow Us :

നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ് കവര്‍ന്ന താരമാണ് ചെമ്പന്‍ വിനോദ്. കോമഡി റോളുകളും വില്ലന്‍ റോളുകളും അനായാസേന വഴങ്ങുന്ന നടനാണ് ചെമ്പന്‍. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയ ചിത്രമാണ് ഭീമന്റെ വഴി. അഷറഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ ചിത്രത്തില്‍ നായകന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് ഇത്. ഒരു വഴിയുടെ പ്രശ്‌നമാണ് ചിത്രം പറയുന്നത്. നിറഞ്ഞ സദസ്സുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ ഒരു കാര്യമാണ് വൈറലാകുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെയാണ് ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്നുണ്ട്. കമല്‍ഹാസന്‍ ഫഹദ് ഫാസില്‍ വിജയ് സേതുപതി തുടങ്ങിയവര്‍ ഇതിലെ മറ്റു കഥാപാത്രങ്ങളാണ്. ഈ ചിത്രത്തെ കുറിച്ചായിരുന്നു ചോദ്യം. വില്ലന്‍ വേഷത്തെ കുറിച്ചാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്.

chemban-vinod
അതൊരു വില്ലന്‍വേഷം ആണ്. അത്രമാത്രം പറയാന്‍ എനിക്ക് അനുവാദമുള്ളൂ. ചെമ്പന്‍ വിനോദ് മറുപടി നല്‍കി. ഉടനെ തല്ലു കൊള്ളുന്ന വില്ലന്‍ വേഷം ആണോ എന്നായിരുന്നു റിപ്പോര്‍ട്ടര്‍ ചോദിച്ചു. അങ്ങനെ തല്ലു കൊള്ളുന്ന വില്ലന്‍ വേഷത്തില്‍ ഒന്നും നമ്മള്‍ പോയി തല വെയ്ക്കില്ല.ഇത്ര നാള് കാത്തിരുന്നു കിട്ടിയതല്ലേ. ഇവിടെനിന്ന് അവിടെ വരെ പോയി വെറുതെ അടി കൊണ്ട് ഒന്നും വരില്ല. എന്തേലും ഒരു സിഗ്‌നേച്ചര്‍ അവിടെ കൊടുത്തിട്ട് വരൂ. അടിയില്ല എന്നെ എന്തോ വെടി വച്ചാണ് കൊല്ലുന്നത്. ചെമ്പന്‍ വിനോദ് മറുപടി നല്‍കി. ഇതുകേട്ട് അടുത്തിരുന്ന കുഞ്ചാക്കോ ബോബന്‍ പൊട്ടിച്ചിരിച്ചു.