സണ്ണി വെയിൻ നായകനാകുന്ന ആർ എസ് വിമൽ ചിത്രം ചെത്തി മന്ദാരം തുളസിയുടെ വീഴുമീ എന്ന ഗാനത്തിന്റെ ടീസർ നിവിൻ പോളി പുറത്തിറക്കി. ആർ എസ് വിമൽ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്ഡവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്
ആർ എസ് വിമൽ, ഡോക്ടർ സുരേഷ് കുമാർ മുട്ടത്ത്, നിജു വിമൽ എന്നിവർ ചേർന്ന് നിർമിക്കുന്ന സണ്ണി വെയിൻഡ് ചിത്രം ചെത്തി മന്ദാരം തുളസിയുടെ വീഴുമീ എന്ന ഗാനത്തിന്റെ ടീസർ നിവിൻ പോളി പുറത്തിറക്കി. റഫീക് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
വീഴുമീ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിപിൻ ലാലാണ്. എ വിന്റർ ഓഫ് ലവ് എന്ന ടാഗ് ലൈനോട് കൂടി പുറത്തിറങ്ങിയ ടീസർ ഇതിനോടകം തന്നെ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ആർ എസ് വിമൽ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്ഡവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജയ് ജനാർദ്ദനനും, രാഹുൽ ആറും, പി ജിംഷാറും ചേർന്നാണ്. എന്ന് നിന്റെ മൊയിദീന്‍ ശേഷം ആർ എസ് വിമൽ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചെത്തി മന്ദാരം തുളസിക്കുണ്ട്.
പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ റിധി കുമാറാണ് ചിത്രത്തിലെ നായിക. പി ജിംഷാറാണ് ചെത്തി മന്ദാരം തുളസിയുടെ കഥ ഒരുക്കിയിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിംഗും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്യും. 2020 ആദ്യം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷനിൽ ആണ്.
വീഡിയോ കാണാം
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…