തൃഷ വലിയ ഒരു നടി ആയിട്ടും അച്ഛൻ സാധാരണക്കാരനായി ഒന്നിനും താല്പര്യമില്ലാതെ ജീവിച്ചതിങ്ങനെ 

തമിഴകത്തിന്റെ താര റാണി തന്നെയാണ് നടി തൃഷ കൃഷ്ണൻ, താരത്തിന്റെ എല്ലാകാര്യത്തിലും സപ്പോർട്ട് ആയി നിന്നിട്ടുള്ളത് ‘അമ്മ ഉമാ കൃഷ്ണൻ ആണ് എന്നാൽ ഒരിടത്തും താരം തന്റെ അച്ഛൻ കൃഷ്ണനെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല, തുടക്കകാലത്തൊന്നും  താരം തന്റെ അച്ഛനുമായുള്ള ഒരു ഫോട്ടോ പോലും പങ്കുവച്ചിട്ടില്ല, 2012 ൽ ആണ് അദ്ദേഹം മരിക്കുന്നത്, എന്നാൽ തൃഷയുടെ അച്ഛൻ വെറും സാധാരണക്കാരനായി ആണ് ജീവിച്ചത്, അച്ഛനെ കുറിച്ച്  മാധ്യമപ്രവർത്തകൻ ചെയ്‌യാർ ബാലു പറഞ്ഞ വാക്കുകൾ ആണ് ഇത്,

നടിയുടെ അച്ഛൻ ആരെയും ആസ്യയിക്കാതെയാണ് ജീവിച്ചത്. ചെന്നയിലെ ഒരു ഹോട്ടലിലെ  മാനേജർ പോസ്റ്റിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്യ്തത്. തൃഷ ഒരു വലിയ നടി ആയിട്ടും അദ്ദേഹം ഒരു സാധാരണക്കാരനെ പോലെ ആയിരുന്നു ജീവിച്ചത്. അദ്ദേഹത്തിനോട് മകളെ കുറിച്ച് ചോദിച്ചാൽ അദ്ദേഹം ഉടൻ പറയും മകളെ കുറിച്ച് എനിക്കറിയില്ല പകരം അവളുടെ അമ്മയോട് ചോദിക്കൂ എന്നാണ്.

എന്റെ ജോലി ഇതാണ്, മകളുടെ സിനിമ ജീവിതത്തോടും, സമ്പത്തിനോടും തനിക്കു ഒരു താല്പര്യവുമില്ല, അവൾ അവളുടെ കരിയർ നോക്കി ജീവിക്കുന്നു, താൻ വളരെ സാധാരണക്കാരന് ആണ് ഇതാണ് തൃഷയെ കുറിച്ച് അച്ഛൻ പറയുന്നത്.