മലയാള സിനിമ കൊണ്ടാടിയ നടി തന്നെയായിരുന്നു ഷീല

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമായിരുന്നു ഷീല. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റുകൾ ആയതോടെ ഷീല എന്ന നടിയും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരു കാലത്ത് ഏറെ സജീവമായി മലയാള സിനിമയി നിന്ന താരം മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും എല്ലാം അഭിനയിച്ചു. നസീർ ഷീല കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്തകളും ആ കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ തമിഴ് നടൻ രവി ചന്ദറിനെ വിവാഹം കഴിച്ച ഷീല അതോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

തന്റെ സിനിമ ജീവിതം അവസാനിപ്പിക്കുന്നത് തന്റെ മകന് വേണ്ടിയാണ് എന്ന് മുൻപ് ഒരിക്കൽ ഷീല തന്നെ പറഞ്ഞിരുന്നു. എന്നാൽ തന്റെ വ്യക്തി ജീവിതം പ്രേക്ഷകർക്ക് മുന്നിൽ അധികം തുറന്നു കാട്ടാൻ ആഗ്രഹിക്കാത്ത ആൾ കൂടിയാണ് ഷീല. ഇപ്പോഴിഹ്റാ ഷീലയെ കുറിച്ച് തമിഴ് മാധ്യമ പ്രവർത്തകൻ ആയ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമാ ഏറെ ആഘോഷിച്ച നടിയാണ് ഷീല. നിരവധി പ്രശംസകൾ ആണ് ഷീലയുടെ അഭിനയ പ്രകടനത്തിന് ലഭിച്ചത്. മലയാളത്തിനു പുറമെ ഹിന്ദിയിൽ നിന്ന് വരെ താരത്തിന് അവസരങ്ങൾ തേടി വന്നിരുന്നു. അത്രയേറെ പ്രശസ്തിയിൽ ആ കാലത്ത് കഴിഞ്ഞ നടിയാണ് ഷീല.

എന്നാൽ ഷീലയുടെ ഏറ്റവും വലിയ ദുഃഖം ആയിരുന്നു തന്റെ മകന് സിനിമയിൽ ഒന്നുമാകാൻ കഴിഞ്ഞില്ല എന്നത്. ജോർജ് വിഷ്ണു ആണ് ഷീലയുടെ മകൻ. മലയാള ഐക്കണെമ ഇത്രെയേറെ ആഘോഷിക്കപ്പെട്ട നടിയായിരുന്നിട്ട് കൂടിയും ഷീലയുടെ മകന് സിനിമയിൽ ഒന്നുമാകാൻ കഴിയാതിരുന്നത് ഷീലയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് എന്നും ചെയ്യാറു ബാലു പറഞ്ഞു. മാത്രമല്ല, കാതൽ റോജ എന്ന ചിത്രത്തിൽ ജോർജ് വിഷ്ണു അഭിനയിച്ചു എങ്കിലും ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചെറിയ വേഷങ്ങളിൽ ആണ് ജോർജ് വിഷ്ണു ചില സിനിമകളിൽ വന്നത് എന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്.

Devika Rahul