ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ.കേരളത്തിലും ലക്ഷക്കണക്കിനു ആരാധകരാണ് സണ്ണിലിയോണിന് ഉള്ളത്.പോണ് താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ കഥാപാത്രമായി എത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കയ്യടി വാങ്ങിയ താരം കൂടിയാണ് സണ്ണി. മലയാളികളും കേരള പൊലീസും അടിപൊളിയാണെന്ന് പറയുകയാണ് സണ്ണി ലിയോണ്‍. കൊച്ചിയില്‍ ഉദ്ഘാടനത്തിന് വന്നപ്പോഴുള്ള അനുഭവമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. കൊച്ചിയില്‍ ലഭിച്ച വരവേല്‍പ്പ് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും വല്ലാതെ ഞെട്ടിയ നിമിഷമായിരുന്നു എന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്.ഉദ്ഘാടന വേദിയിലേക്ക് കാറില്‍ എത്തുമ്പോള്‍ ചുറ്റിലും ധാരാളം ആളുകളുണ്ടായിരുന്നു.ആളുകളുണ്ട് എന്നല്ലാതെ എത്രത്തോളം ആള്‍ക്കാരുണ്ടെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ആ സ്റ്റേജില്‍ കയറി നിന്നപ്പോഴാണ് ഞെട്ടിയത്.”തന്റെ പേര് ഉറക്കെവിളിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ആയിരുന്നു കൊച്ചിയിൽ കണ്ടത്. ആ തിരക്കിനിടയില്‍ കേരള പൊലീസിന്റെ സഹായം വലുതായിരുന്നു. അവര്‍ നല്ല സുരക്ഷയാണൊരുക്കിയത്. അവിടെ ഒരു പ്രശ്നവും ഉണ്ടായില്ല എന്നും സണ്ണി ലിയോൺ പറയുന്നു.”
”ആളുകള്‍ എല്ലാവരും വളരെ മര്യാദയോടെയാണ് പെരുമാറിയത്. തിരികെ കാറില്‍ കയറിയപ്പോഴാണ് അവിടെയെത്തിയ ജനക്കൂട്ടത്തിന്റെ ഫോട്ടോ കാണുകയും എത്രത്തോളം ആളുകളാണ് എന്നെ കാണാന്‍ എത്തിയതെന്ന് തിരിച്ചറിയുകയും ചെയ്തത്” എന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. സണ്ണി ലിയോണിന് തലസ്ഥാനഗരയിലും ആരാധകരുടെ ആവേശകരമായ സ്വീകരണം ആയിരുന്നു ഉണ്ടായത്. . അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തിൽ പങ്കെടുക്കാനാണ് താരം തിരുവനന്തപുരത്തു അഡല്‍ട്ട് മൂവി താരമായിരുന്ന സണ്ണി ലിയോണ്‍ ‘ജിസം 2′ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. രംഗീല, വീരമാദേവി, ഷീറോ, കൊക കൊല, ഹെലെന്, ദ ബാറ്റില്‍ ഓഫ് ഭിമ കൊറേഗന്’ എന്നീ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നത്. എത്തിയത്.