വിവാഹ വാഗ്ദാനം നൽകി 13 വർഷം ബലാത്സംഗം ചെയ്‌തു; നടനെതിരെ യുവതിയുടെ പരാതി, അറസ്റ്റ്

വിവാഹ വാഗ്ദാനം നൽകി 13 വർഷം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ ചലച്ചിത്ര താരം അറസ്റ്റിൽ. സംവിധായകനും നിർമ്മാതാവും നടനുമായ മനോജ് രാജ്പുത് ആണ് പിടിയിലായിട്ടുള്ളത്. ബന്ധുവും 29കാരിയുമായ യുവതിയുടെ പരാതിയിലാണ് താരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ചത്തീസ്ഗഡ് പോലീസ് അറിയിച്ചു. 2011 മുതൽ വിവാഹവാഗ്ദാനം നൽകി ഇയാൾ ബലാത്സംഗം ചെയ്തിരുന്നതായാണ് യുവതിയുടെ പരാതി.

തുടർന്ന് താനുമായുള്ള വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇയാൾ നിരസിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. ചത്തീസ്ഗഡിലെ ദുർഗ് ജില്ലയിലുള്ള നടന്റെ ഓഫീസിൽ നിന്നാണ് മനോജിനെ കസ്റ്റഡിയിലെടുത്തത്. നടനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. ഗവോൺ കെ ഹീറോ സെഹർ കെ സീറോ എന്ന സിനിമയാണ് മനോജ് രാജ്പുതിനെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചലച്ചിത്രം.