അത് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു.. യഥാര്‍ഥത്തില്‍ നടന്ന ആ രംഗം ഒഴിവാക്കേണ്ടി വന്നു-ചിദംബരം

യുവ താരനിരയെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററില്‍ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ്. നൂറ് കോടി തിളക്കത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് മുന്നേറുകയാണ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ഞെട്ടിക്കുന്നൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നുള്ള ഒരു സംഘം യുവാക്കളുടെ കൊടൈക്കനാല്‍ യാത്രയും അതിനിടെയുണ്ടാകുന്ന അസാധാരണ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തിലെ ഒരു ഭാഗം മനഃപൂര്‍വം ഒഴിവാക്കിയെന്നാണ് ചിദംബരം വെളിപ്പെടുത്തിയിരിക്കുന്നത്. കുഴിയില്‍ വീണപ്പോള്‍ സുഭാഷിനെ താങ്ങി നിര്‍ത്തിയത് അനുജന്റെ ബെല്‍റ്റ് ആയിരുന്നു എന്ന് ചിദംബരം പറയുന്നു.

കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് അനുജന്റെ ബെല്‍റ്റ് എടുത്തുകൊണ്ടുപോകുന്ന രംഗമുണ്ട്. യഥാര്‍ഥത്തിലും സുഭാഷ് അനുജന്റെ ബെല്‍റ്റ് എടുത്തുകൊണ്ടുപോയിരുന്നു. കുഴിയിലേക്കു വീണ സുഭാഷിന്റെ ബെല്‍റ്റ് എവിടെയോ കുരുങ്ങി കിടന്നത് കാരണമാണ് കൂടുതല്‍ താഴ്ചയിലേക്ക് വീഴാതെ സുഭാഷിന്റെ ജീവന്‍ രക്ഷിച്ചത്.

എന്നാല്‍ ബെല്‍റ്റ് കുരുങ്ങിക്കിടക്കുന്നത് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായതുകാരണം സിനിമയില്‍ ആ രംഗം ഒഴിവാക്കി. ബാലു വര്‍ഗീസ് അവതരിപ്പിച്ച സിക്‌സണ്‍ എന്ന കഥാപാത്രം ജീവിതത്തിലും ഉറക്കെ സംസാരിക്കുന്ന ആളാണ്. സിക്‌സന്റെ ശബ്ദമാണ് വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ട സുഭാഷിനെ ഉണര്‍ത്തിയത്.

സുഭാഷ് കുഴിയിലേക്ക് വീണത് ഉച്ചയ്ക്ക് ഏതാണ് പന്ത്രണ്ടര- ഒരു മണിയോടെയാണ്. ആ സമയം തന്നെയാണ് സിനിമയിലും കാണിച്ചത്. അതാണ് പൊലീസും ഗാര്‍ഡുമൊക്കെ ഉച്ചഭക്ഷണം കഴിക്കാനിരിക്കുന്നിടത്തു നിന്നു എണീറ്റു പോവുന്നത്. രാത്രി 7 മണിയോടെ ആണ് സുഭാഷിനെ പുറത്തെടുക്കുന്നത്. അന്ന് മഴ പെയ്തില്ലെങ്കില്‍ കുറച്ചുകൂടി അപകടകരമാവുമായിരുന്നു അവസ്ഥ. കുഴിയില്‍ ഓക്‌സിജന്‍ കുറവാണ്. മഴവെള്ളം അകത്തേക്ക് ചെല്ലുന്നത് കുഴിയ്ക്ക് അകത്തെ ഓക്‌സിജന്റെ അളവിനെ കൂട്ടി.

2006ലാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ യഥാര്‍ഥ സംഭവം നടക്കുന്നത്. മഴ വെള്ളം നിറഞ്ഞാല്‍ സുഭാഷിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് വിചാരിച്ചു, പക്ഷേ മഴ പെയ്തതു കൊണ്ടാണ് സുഭാഷിന് അകത്ത് ശ്വസിക്കാന്‍ വായു കിട്ടിയത്. ഒരര്‍ഥത്തില്‍ പ്രകൃതിയും ദൈവവും പ്രപഞ്ചവുമൊക്കെ സുഭാഷിനെ രക്ഷിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് ചിദംബരം പറയുന്നത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

17 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

20 hours ago