വെന്ത് തനിന്തത് കാട് സൂപ്പർ ഹിറ്റ്; നായകന് ആഡംബരകാർ സമ്മാനിച്ച് നിർമ്മാതാവ്

ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് വെന്ത് തനിന്തത് കാട് ഇക്കഴിഞ്ഞ സെപ്തംബർ 15ന് പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു.ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്.അതിനാൽ തന്നെ ചിത്രത്തിന്റെ നിർമ്മാതാവ് ഡോ.ഐഷാരി കെ ഗണേഷ് സിനിമയുടെ വിജയാഘോഷം നടത്തിയിരിക്കുകയാണ്.

സിനിമയുടെ വിജയത്തിൽ നായകനായ ചിമ്പുവിന് പുതിയ കാർ സമ്മാനിച്ചിരുക്കുകയാണ് നിർമ്മാതാവ്. 90 ലക്ഷം രൂപ വിലവരുന്ന ടൊയോട്ടോ വെൽഫെയറാണ് നായകന് സമ്മനമായി നൽകിയിരിക്കുന്നത്. കൂടാതെ വിജയചിത്രം ഒരുക്കിയ സംവിധായകന് ഒരു റോയൽ എൻഫീൽഡ്് സമ്മാനിക്കുകയും ചെയ്തു ഡോ.ഐഷാരി കെ ഗണേഷ്.

.കയാടു ലോഹറാണ് ചിത്രത്തിൽ നായികയായി എത്തിയത്.സിനിമയിൽ മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും അഭിനയിച്ചിരുന്നു. ശ്രീധരൻ എനന കഥാപാത്രമായാണ് നീരജെത്തുന്നത്. സിനിമയിൽ വില്ലനായിട്ടാണ് സിദ്ദിഖ് അഭിനയിക്കുന്നത്.എ ആർ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതം നിർവഹിച്ചത്.

 

 

Aiswarya Aishu