മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ ഞാൻ അഭിനയിച്ച ചിത്രങ്ങൾ ഒന്നും അവളെ കാണിക്കാറില്ല – ചിപ്പി

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു ചിപ്പി, നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും ചിപ്പി ഒഴിഞ്ഞ് നിൽക്കുവായിരുന്നു, എന്നാൽ പിന്നീട് സീരിയലുകളിൽ കൂടി വീണ്ടും ചിപ്പി അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചിപ്പി രജപുത്ര എന്ന സ്വന്തം ബാനറില്‍ സീരിയലുകൾ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ഒരു മകളാണ് ചിപ്പിക്ക് ഉള്ളത്.ചിപ്പിയുടെയും രഞ്ജിത്തിന്റേയും മകൾ അവന്തിക പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.

എന്നാൽ  മകൾ തന്റെ പഴയകാല ചിത്രങ്ങൾ കണ്ടതിനു ശേഷം എന്നെ കളിയാക്കാറുണ്ട് എന്ന് ചിപ്പി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ മകളെ തന്റെ ഒരു സിനിമയും കാണിക്കാറില്ല എന്നും ചിപ്പി പറഞ്ഞിരുന്നു. ചിപ്പി ചെറുപ്പ കാലത്ത് അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലെയും വേഷം ദാവണി ആയിരുന്നു, അതിന്റെ പേര് പറഞ്ഞാണ് അവന്തിക കളിയാക്കാറുള്ളത്. സിനിമകൾ കണ്ടു കഴിഞ്ഞാൽ മകൾക്ക് അതിനെ പറ്റി പറയുവാൻ നൂറു കുറ്റങ്ങൾ കാണും. ഞാൻ ഇല്ലാത്ത സമയത്ത് അവൾ എന്റെ സിനിമകൾ ഇരുന്ന കാണും, പിന്നീട് ഞാൻ വരും അതിനെ പറ്റി പറയും, ചിലത് നല്ലതാണെന്ന് പറയാറുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.

Krithika Kannan