സാധാരണ ആളുകള്‍ ചിപ്സ് കഴിച്ചാല്‍ പാക്കറ്റ് കളയുകയാണ് പതിവ്. എന്നാല്‍ ഈ പാക്കറ്റുകള്‍ എല്ലാം സൂക്ഷിച്ച് വെച്ച് സാരിയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ചിപ്സ് പാക്കറ്റുകള്‍ എല്ലാം ചേര്‍ത്ത് വെച്ച് ഒരു സാരി തയ്യാറാക്കി ഉടുത്തിരിക്കുകയാണ് ഒരു യുവതി. സമൂഹമാധ്യമത്തില്‍ നിറയുന്നത് പൊട്ടെറ്റോ ചിപ്സിന്റെ കവറു കൊണ്ട് സാരി ഉടുത്ത ഈ യുവതിയുടെ വീഡിയോയാണ്.
പാക്കറ്റിന്റെ ഉള്‍ഭാഗത്തെ സില്‍വര്‍ നിറമാണ് സാരിക്ക്. ബോര്‍ഡറിലും പല്ലുവിലും പാക്കറ്റിന്റെ പുറംഭാഗത്തെ നീല നിറം. ഈ സ്റ്റൈലിഷ് സാരിയും ധരിച്ചു നില്ക്കുന്ന വീഡിയോ ആണ് യുവതി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി മാറുകയായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവതി ആരാണെന്നോ, അവര്‍ എവിടെ നിന്നുള്ളതാണെന്നോ മറ്റോ ഇതുവരെ അറിവായിട്ടില്ല. അതേസമയം നിരവധി പേരാണ് യുവതിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…