ചിപ്‌സ് പാക്കറ്റുകള്‍ കൊണ്ട് സാരിയുണ്ടാക്കി യുവതി- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സാധാരണ ആളുകള്‍ ചിപ്‌സ് കഴിച്ചാല്‍ പാക്കറ്റ് കളയുകയാണ് പതിവ്. എന്നാല്‍ ഈ പാക്കറ്റുകള്‍ എല്ലാം സൂക്ഷിച്ച് വെച്ച് സാരിയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ചിപ്‌സ് പാക്കറ്റുകള്‍ എല്ലാം ചേര്‍ത്ത് വെച്ച് ഒരു സാരി തയ്യാറാക്കി…

സാധാരണ ആളുകള്‍ ചിപ്‌സ് കഴിച്ചാല്‍ പാക്കറ്റ് കളയുകയാണ് പതിവ്. എന്നാല്‍ ഈ പാക്കറ്റുകള്‍ എല്ലാം സൂക്ഷിച്ച് വെച്ച് സാരിയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ ചിപ്‌സ് പാക്കറ്റുകള്‍ എല്ലാം ചേര്‍ത്ത് വെച്ച് ഒരു സാരി തയ്യാറാക്കി ഉടുത്തിരിക്കുകയാണ് ഒരു യുവതി. സമൂഹമാധ്യമത്തില്‍ നിറയുന്നത് പൊട്ടെറ്റോ ചിപ്‌സിന്റെ കവറു കൊണ്ട് സാരി ഉടുത്ത ഈ യുവതിയുടെ വീഡിയോയാണ്.

https://www.instagram.com/p/CY_8xXCIvkd/?utm_source=ig_embed&utm_campaign=embed_video_watch_again

പാക്കറ്റിന്റെ ഉള്‍ഭാഗത്തെ സില്‍വര്‍ നിറമാണ് സാരിക്ക്. ബോര്‍ഡറിലും പല്ലുവിലും പാക്കറ്റിന്റെ പുറംഭാഗത്തെ നീല നിറം. ഈ സ്‌റ്റൈലിഷ് സാരിയും ധരിച്ചു നില്‍ക്കുന്ന വീഡിയോ ആണ് യുവതി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലായി മാറുകയായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവതി ആരാണെന്നോ, അവര്‍ എവിടെ നിന്നുള്ളതാണെന്നോ മറ്റോ ഇതുവരെ അറിവായിട്ടില്ല. അതേസമയം നിരവധി പേരാണ് യുവതിയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.