മലയാളത്തിന്റെ പ്രസാദം ഇന്ന് അറുപതിന്റെ നിറവിൽ; ചിത്ര, ആശംസകളോട് ആരാധകർ

മലയാളത്തിന്റെ പ്രസാദം എന്ന് പറയാവുന്ന ഗായിക ആണ് ചിത്ര, ചിരിയുടെ  പാട്ടെന്നും ഗായികയെ വിശേഷിപ്പിക്കാം, ഇന്ന് ആ ചിരി പ്രസാദത്തിന്റെ അറുപതാം പിറന്നാൾ ആഘോഷമാണ്. 1963 ജൂലൈ 27 നെ ആയിരുന്നു ഈ സ്വരമാധുര്യം ഭൂമിയിലേക്ക് പിറന്നു വീണത്, ഒരുപാടു പാട്ടുകൾ പാടി പാട്ടിലാക്കിയ ഈ ഗാനകോകിലത്തിനു ഇന്ന് അറുപതിന്റെ നിറവാണ്, ഈ ഗാനകോകിലത്തിനു പിറന്നാൾ ആശംസകൾ ഏകി കൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്,

ഒരിക്കലും ഒരു പിന്നണി ഗായിക ആകാൻ ആയിരുന്നില്ല ഈ ഗാനകോകിലത്തിന്റെ ആഗ്രഹം, ഒരു ടീച്ചറാകാൻ കൊതിച്ച ഗായിക പിന്നീട സംഗീതലോകത്തേക്ക് എത്തിച്ചേരുക ആയിരുന്നു, എം ജി രാധാകൃഷ്ണൻ ആണ് ചിത്രയെ ഗാനലോകത്തേക്കു ചുവടുവെക്കാൻ സഹായിച്ചത്. ആദ്യമായി കടങ്കഥ പാട്ടായിരുന്നു ആദ്യം ചിത്രം പാടിയത്.

കുമ്മാട്ടി എന്ന ചിത്രത്തിലെ  മുത്തശ്ശിക്കഥ കഥയിലെ എന്ന ഗാനം ആയിരുന്നു ഗായികയുടെ ആദ്യ സിനിമ ഗാനം. ഇതിനോടകം 16 തവണ പുരസ്‌കാരങ്ങൾ ഈ ഗാനകോകിലം ഏറ്റുവാങ്ങിയിരുന്നു, കൂടാതെ പത്മഭൂഷണവും. ആറു തവണ ദേശീയ പുരസ്കാരവും, ഇന്നും ചിത്ര എന്ന് പറയുമ്പോൾ മലയാളികളുടെ മനസിൽ മുന്നേ വരുന്ന പാട്ടാണ് മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി എന്ന ഗാനം. മലയാളികളുടെ സ്വാകാര്യ അഹങ്കാരമായ ചിത്രക്ക് ഇന്ന് അറുപതാം പിറന്നാൾ നിറവിൽ ഒരായിരം ആശംസകൾ നേർന്നു സംഗീതലോക൦ തന്നെ.

Suji