എന്റെ സിനിമ ജീവിതത്തിൽ ‘നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാലിന്റെയും തുടക്കകാലത്തായിരുന്നു ആ ഗാനം പുറത്തിറങ്ങയത്. പ്രേംനസീര്‍ സാര്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജന് വേഷമാണ് മോഹന്‍ലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രത്തെ ആണ് ഞാൻ ചിത്രത്തിൽ ചെയ്തിരുന്നത്. ഞങ്ങൾ ഏറെ ആസ്വദിച്ചാണ് ആ ഗാനത്തിൽ അഭിനയിച്ചത്. അങ്ങനെ പതിനാറ് വര്‍ഷങ്ങളോളം സിനിമയിൽ നിന്നു. വിവാഹശേഷവും സിനിമയിൽ അഭിനയിച്ചുവെങ്കിലും ഇപ്പോൾ വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. ചെറിയ വേഷങ്ങളിൽ പോലും സിനിമയിൽ എത്താൻ ഉണ്ടായ കാരണം തുറന്ന് പറയുകയാണ് ചിത്ര ഇപ്പോൾ.
നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകള്‍ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും ശക്തമായ കഥാപാത്രത്തെയാകും അവതരിപ്പിക്കുക. കുറച്ച് സിനിമകളിൽ ഒരേപോലെയുള്ള കഥാപാത്രങ്ങൾ സ്ഥിരമായി ചെയ്തിട്ടുണ്ട്. ചില സിനിമകളിൽ ഒന്നോ രണ്ടോ സീനുകളില്‍ മാത്രമായും അഭിനയിച്ചിട്ടുള്ളത്. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിക്കുമ്പോള്‍ പലപ്പോഴും പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെയാണ് ഒരുപാട് ചെറിയ റോളുകൾ ചെയ്യേണ്ടി വന്നിട്ടുള്ളത്.