ക്രിസ്മസിന് ആരാധകരുടെ കണ്ണ് നിറച്ച സര്‍പ്രൈസുമായി ലക്ഷ്മി നക്ഷത്ര..!! ക്രിസ്മസ് ആഘോഷം ആരുടെ കൂടെയെന്നോ?

പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന അവതരണ ശൈലിയുമായി മലയാളികളുടെ പ്രിയം നേടിയെടുത്ത കലാകാരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരിപാടിയാണ് താരത്തിന് ഇത്രയും ആരാധകരെ നേടിക്കൊടുത്തത്. മലയാളികള്‍ക്കെന്നും സ്വന്തം വീട്ടിലെ കുട്ടിയോട് ഉള്ള സ്‌നേഹവും വാത്സല്യവുമാണ് ലക്ഷ്മിയോട് ഉള്ളത്. ഇന്ന് മലയാളത്തില്‍ നിരവധി അവതാരകര്‍ ഉണ്ടെങ്കിലും ലക്ഷ്മിക്കാണ് ആരാധകര്‍ ഏറെയുള്ളത്. വിനയവും സ്നേഹവും കുസൃതിയും നിറഞ്ഞ പെരുമാറ്റവും സാധാരണക്കാരോടുള്ള താരത്തിന്റെ ഇടപെടലും തന്നെയാണ് ലക്ഷ്മി നക്ഷത്രയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.

ടെലിവിഷന്‍ പരിപാടിയിലെ പോലെ തന്നെ സമൂഹമാധ്യമത്തിലും ഏറെ ആരാധകരുള്ള താരമാണ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. യൂട്യൂബിലൂടെയും താരം വിശേഷം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഒരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത്തവണ സനമോള്‍ക്കൊപ്പമാണ് താരം വീഡിയോ ചെയ്തത്. ആ ആളുടെ കൂടെ മറ്റാരും ക്രിസ്തുമസ് സെലിബ്രെറ്റ് ചെയ്യും മുന്‍പേ ഇടിച്ചു കയറി സര്‍പ്രൈസായി ആഘോഷിക്കണം എന്ന് ആഗ്രഹമാണ് എന്നെ അവളുടെ അടുത്തേക്ക് എത്തിച്ചത് എന്ന് പറഞ്ഞാണ് താരത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. പത്ത് വയസ്സുള്ള സനമോളെ കാണാന്‍ ലക്ഷ്മി എത്തിയപ്പോള്‍ ആ കുഞ്ഞു മുഖത്തെ സന്തോഷം കണ്ട് പേക്ഷകരുടെ കണ്ണില്‍ ഈറനണിഞ്ഞു.

ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സനമോള്‍ക്കൊപ്പം ലക്ഷ്മി പങ്കുവെച്ച വീഡിയോ കണ്ടിരിക്കുന്നത്. ഒരു മാസം മുമ്പേയാണ് എന്നെ ഒരുപാട് തേടി അലഞ്ഞ ശേഷം മോള്‍ എന്നിലേക്ക് എത്തുന്നത്. ചാനലിലേക്ക് ആയിരുന്നു ആ കോള്‍. അസോസിയേറ്റ് ഡയറക്ടിനെയൊക്കെ വിളിച്ചിട്ടാണ് എന്നെ കണക്റ്റ് ചെയ്യാന്‍ പറയുന്നത്. ആ വീഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് സന എന്നെ എത്രത്തോളം ഇഷ്ടപെടുന്നു എന്ന് മനസിലായത് എന്ന് ലക്ഷ്മി പറയുന്നു. ആരാധികയോടൊപ്പമുള്ള താരത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.

Rahul

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

44 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

2 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

2 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

3 hours ago