ക്രിസ്റ്റഫറും ആടുതോമയും ഒരുമിച്ച് എത്തുന്നു!!! ഉത്സവമാക്കാന്‍ ആരാധക ലോകവും

മലയാളത്തിലെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്നു, ആഘോഷമാക്കാന്‍ ആരാധകലോകവും. മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍ ക്രിസ്റ്റഫര്‍, സ്ഫടികം റിലീസുകള്‍ ഉത്സവമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്റ്റേര്‍ഡ് പതിപ്പുമാണ് ഒരുമിച്ച് എത്താനിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിനാണ് ഇരുചിത്രങ്ങളും എത്തുന്നത്. 1995-ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം വീണ്ടും 4കെ ദൃശ്യ മികവോടുകൂടിയാണ് രണ്ടാമതും എത്തുന്നത്.

ഇതിന് മുന്‍പും താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരുന്നു. പോത്തന്‍ വാവ 2006 ഒക്ടോബര്‍ 21നാണ് റിലീസ് ചെയ്തത്. ഒക്ടോബര്‍ 24ന് മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറും തിയ്യേറ്ററിലെത്തി.

2007 ജൂലൈ അഞ്ചിന് മോഹന്‍ലാലിന്റെ ഹലോ റിലീസ്, ജൂലൈ 12ന് മമ്മൂട്ടിയുടെ മിഷന്‍ 90 ഡെയ്‌സ് എന്ന സിനിമയും റിലീസ് ചെയ്തു. 2007 ഏപ്രില്‍ ആറിന് ഛോട്ടാ മുംബൈയും ഏപ്രില്‍ 14നെത്തിയ ബിഗ് ബിയും എത്തി.

ബിഗ് ബിക്ക് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമയായി ഇടംപിടിച്ചു.

2008 ഏപ്രില്‍ 11ന് ഇന്നത്തെ ചിന്താവിഷയം തിയേറ്ററിലെത്തി. 17ന് അണ്ണന്‍ തമ്പിയും റിലീസ് ചെയ്തു. മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ അണ്ണന്‍ തമ്പിയ്ക്കാണ്‌വിജയം നേടാനായത്.

2009 ഒക്ടോബര്‍ 16ന് പഴശ്ശിരാജ റിലീസിനെത്തിയത്. 22ന് എയ്ഞ്ചല്‍ ജോണ്‍ റിലീസ് ചെയ്തു. റെക്കോര്‍ഡുകളെ മാറ്റിമറിച്ചുകൊണ്ടാണ് പഴശ്ശിരാജ വന്‍ ഹിറ്റായി.

2010 സെപ്തംബര്‍ ഒമ്പതിന് ശിക്കാര്‍ റിലീസ്,സെപ്തംബര്‍ 10ന് പ്രാഞ്ചിയേട്ടനും റിലീസിനെത്തി. 2010 ഡിസംബര്‍ ഒമ്പതിന് മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടര്‍ എത്തി. 16ന് മേജര്‍ രവി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കാണ്ഡഹാറും റിലീസിനെത്തി.

2015 ഓഗസ്റ്റ് 20ന് മോഹന്‍ലാലിന്റെ ലോഹം റിലീസ് ചെയ്തു. ഓഗസ്റ്റ് 27ന് മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവും എത്തി.

2016 ഒക്ടോബര്‍ ഏഴിന് പുലിമുരുകനും തോപ്പില്‍ ജോപ്പനും ഒന്നിച്ച് എത്തി. പുലിമുരുകന്‍ തിയ്യേറ്ററില്‍ പുതിയ റെക്കോര്‍ഡിട്ടു. 25 കോടി ബജറ്റിലൊരുങ്ങിയ പുലിമുരുകന്‍ വാരിയത് 150 കോടിയാണ്.

Anu B