ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. സെൻസറിംഗ് പൂർത്തിയായി സിനിമ റിലീസിനിമ തയ്യാറെടുക്കുകയാണ്.ചിത്രത്തിൻറെ സെൻസറിംഗ് പൂർത്തിയായ വിവരം പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള അറിയിച്ചിരിക്കുകയാണ്. സിനിയ്ക്ക് ് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും ദൈർഘ്യം രണ്ടര മണിക്കൂർ ആണ് എന്നാണ് ശ്രീധർ പിള്ളയുടം ട്വീറ്റ്.
കൂടാതെ ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തുമെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നുണ്ട്. മമ്മൂട്ടി കഴിഞ്ഞ ദിവസം ക്രിസ്റ്റഫർ ഉടൻ വരുന്നു എന്ന ക്യാപ്ഷനോടു കൂടി ഒരു ചിത്രം പങ്കുവെച്ചിരുന്നു.ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ്.സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് മനോജ്, സംഗീതം ജസ്റ്റിൻ വർഗീസ്,കലാസംവിധാനം ഷാജി നടുവിൽ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…