കലാഭവൻ ഷാജോൺ നായകനാവുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സനൂപ് സത്യനാണ്. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങോടെയാണ് സിനിമ ആരംഭിച്ചത്. ഈ വരുന്നഏപ്രിലിൽ പൂർണ്ണ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
റിട്ടയർമെന്റിന് ശേഷം ഒരു വെല്ലുവിളി നിറഞ്ഞ കേസ് അന്വേഷിക്കുന്ന ഒരു മുൻ പോലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ ഷാജോൺ അഭിനയിക്കുന്നത്. ബൈജു, അനുമോൾ, സുധീർ കരമന, ഇന്ദ്രൻസ്, വി കെ ബൈജു, പ്രേംകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനീഷ് വി ശിവദാസുമായി ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.
ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനു ബി നായർ. എഡി 1877 പിക്ചേഴ്സും സെൻസ് ലോഞ്ച് എന്റർടൈൻമെന്റും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.സന്തോഷം എന്ന സിനിമയിലാണ് കലാഭവൻ ഷാജോൺ അവസാനമായി അഭിനയിച്ചത്.അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സന്തോഷം.മല്ലിക സുകുമാരൻ, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…