കലാഭവൻ ഷാജോൺ നായകനാവുന്ന ‘സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ’യ്ക്ക് തുടക്കമായി

കലാഭവൻ ഷാജോൺ നായകനാവുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സനൂപ് സത്യനാണ്. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങോടെയാണ് സിനിമ ആരംഭിച്ചത്.…

കലാഭവൻ ഷാജോൺ നായകനാവുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിഐഡി രാമചന്ദ്രൻ റിട്ട. എസ്‌ഐ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സനൂപ് സത്യനാണ്. തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങോടെയാണ് സിനിമ ആരംഭിച്ചത്. ഈ വരുന്നഏപ്രിലിൽ പൂർണ്ണ ഷൂട്ടിംഗ് ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.

റിട്ടയർമെന്റിന് ശേഷം ഒരു വെല്ലുവിളി നിറഞ്ഞ കേസ് അന്വേഷിക്കുന്ന ഒരു മുൻ പോലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തിൽ ഷാജോൺ അഭിനയിക്കുന്നത്. ബൈജു, അനുമോൾ, സുധീർ കരമന, ഇന്ദ്രൻസ്, വി കെ ബൈജു, പ്രേംകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനീഷ് വി ശിവദാസുമായി ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്.

ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനു ബി നായർ. എഡി 1877 പിക്ചേഴ്സും സെൻസ് ലോഞ്ച് എന്റർടൈൻമെന്റും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.സന്തോഷം എന്ന സിനിമയിലാണ് കലാഭവൻ ഷാജോൺ അവസാനമായി അഭിനയിച്ചത്.അനു സിത്താര, അമിത് ചക്കാലക്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സന്തോഷം.മല്ലിക സുകുമാരൻ, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.