നായകനാകാൻ കഴിയില്ല പകരം ആ വേഷം ചെയ്യുക  എന്ന് പറഞ്ഞവർ ഉണ്ട് ഉണ്ണി മുകന്ദൻ  

Follow Us :

‘മാളിക പുറം’ എന്ന ചിത്രം കൊണ്ട് തന്നെ കരിയർ മാറ്റിമറിച്ച നടൻ ഉണ്ണി മുകന്ദൻ , തന്റെ  കരിയറിന്റെ ആദ്യ  ഘട്ടത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ്. താൻ മലയാളത്തിൽ നായക വേഷത്തിനു കൊള്ളില്ല എന്നും പകരം വില്ലൻ വേഷങ്ങൾക്ക് പറ്റിയ ശരീരം ആണെന്നും, അതുകൊണ്ടു നായകവേഷം ആഗ്രഹിക്കേണ്ട  എന്നും പറഞ്ഞവർ മലയാളത്തിൽ  ഉണ്ടെന്നു താരം വനിതക്ക് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു

അപ്പോൾ തനിക്കും തോന്നിയിരുന്നു ഒരു ബി ഗ്രേഡ് സിനിമയിലെ നായകനെക്കാൾ നല്ലത് ഒരു എ ഗ്രേഡിലെ വില്ലൻ തന്നെയാണ് എന്ന് അങ്ങനെയാണ് ചില ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്യാൻ തുടങ്ങിയത് നടൻ പറയുന്നു. എനിക്ക് വില്ലൻ വേഷങ്ങൾ അവർ പറഞ്ഞതുപോലെ അത്ര മോശം ആണെന്നും ഒരിക്കലും തോന്നിയിട്ടില്ല, നായകന്മാർക്ക് ഇടിക്കാൻ പറ്റിയ ശരീരം ആയതുകൊണ്ട് തനിക്കു വില്ലൻ  വേഷം മതിയെന്നും നായക വേഷം കൊള്ളില്ല എന്നും പറഞ്ഞവർ ഉണ്ട്

സിനിമയിൽ തുടക്കത്തിൽ വരുമ്പോൾ ചില മോശ അനുഭവങ്ങൾ ഉണ്ടാകാറുണ്ട് അത് കാര്യമാക്കുന്നില്ല. അവനെ കൊണ്ട് ഇത്രയൊക്ക കഴിയു എന്നായിരുന്നു പലരും പറഞ്ഞത് പിന്നീട അത് മനസിൽ ഒരു വാശി ആയി മാറി. പിന്നീട് എന്നിലെ വ്യക്തിയല്ല ഞാൻ എന്ന നടനെ മാറ്റി. എങ്കിലും പതിനേഴ് വയസുക്കാരന്റെ തെളിവുകൾ അവശേഷിക്കുന്നതു കൊണ്ടായിരിക്കും ഞാൻ ഇത്രയും തെളിയാൻ കാരണം , എട്ടുവര്ഷങ്ങള്ക്ക് മുൻപ്  എന്നിലെ നടനെ എല്ലാവരും തിരിച്ചറിയണം എന്നുണ്ടായിരുന്നു അത് ഇപ്പോളാണ് നടന്നത്   ഉണ്ണി മുകുന്ദൻ പറയുന്നു.